- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൂട് മത്സ്യക്കൃഷിയുമായി വൈശാഖ് എന്ന യുവ കര്‍ഷകന്‍
മാള: മത്സ്യകൃഷിയിലൂടെ നേട്ടം കൊയ്ത് ശ്രദ്ധേയനാവുകയാണ് പൊയ്യ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന കെ യു വൈശാഖ് എന്ന ഇരുപത്തിനാലുകാരന്‍. ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹായത്തോടെ ഓരു ജല കൂടുമത്സ്യ കൃഷിയാണ് വൈശാഖ് ചെയ്യുന്നത്. മത്സ്യകര്‍ഷക ദിനത്തില്‍ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എയുടെ കയ്യില്‍ നിന്നും മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ഏറ്റുവാങ്ങിയതിന്റെ സന്തോഷത്തിലാണിപ്പോള്‍ വൈശാഖ്.
2019ലാണ് ഓരുജല മത്സ്യകൂട് കൃഷിക്ക് തുടക്കം കുറിക്കുന്നത്. ജി ഐ പൈപ്പ് ഉപയോഗിച്ച് ചതുരാകൃതിയില്‍ ഫ്രെയിം ഉണ്ടാക്കി അതിനകത്തു മത്സ്യങ്ങളെ വളര്‍ത്തുന്നതിനായി നെറ്റ് സംവിധാനമൊരുക്കുന്നു. പുഴയില്‍ ഇത് പൊന്തിക്കിടക്കുന്നതിനായി പ്ലാസ്റ്റിക് ഡ്രമ്മുകളും ഉപയോഗിക്കുന്നു.
ഈ രീതിയില്‍ മീന്‍ വളര്‍ത്തുന്ന കൃഷിരീതിയാണ് കൂട് മത്സ്യ കൃഷി. മീന്‍ വളര്‍ത്തുന്നതിനായി ചതുരാകൃതിയിലുണ്ടാക്കിയ കൂടുകള്‍ പുഴയിലും മറ്റും ഇറക്കി മത്സ്യക്കുഞ്ഞുങ്ങളെ വളര്‍ത്തുന്ന രീതിയാണിത്. മത്സ്യങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ തീറ്റകൊടുത്ത് കൂടുതല്‍ ഉല്പാദനം ഈ രീതിയിലൂടെ നേടാം എന്നതാണ് കൂട് മത്സ്യ കൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത. സ്വന്തമായി കുളമോ ടാങ്കോ ഇല്ലാത്തവര്‍ക്കും ഈ രീതിയിലൂടെ മത്സ്യം വളര്‍ത്താം.
മത്സ്യക്കുഞ്ഞുങ്ങള്‍ എട്ട് മുതല്‍ പത്ത് മാസം വരെയുള്ള പരിപാലനത്തിന് ശേഷമാണ് വില്‍പ്പനക്ക് തയ്യാറാവുക. ചെമ്പല്ലി, കരിമീന്‍, കാളാഞ്ചി എന്നിവയാണ് വൈശാഖ് പ്രധാനമായി കൃഷി ചെയ്തു വരുന്ന മത്സ്യ ഇനങ്ങള്‍. വളര്‍ച്ചയെത്തിയ മത്സ്യങ്ങളെ മാര്‍ക്കറ്റ് വിലയില്‍ വിവിധ ഷോപ്പുകളിലെത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. അത്യാവശ്യക്കാര്‍ തേടി വരുമ്പോള്‍ നേരിട്ടും മീന്‍ കൊടുക്കാറുണ്ടെന്ന് വൈശാഖ് പറയുന്നു.
ഫിഷറീസ് വകുപ്പിന്റെ പരിശീലന ക്ലാസുകള്‍ കൂട് മത്സ്യക്കൃഷി ആരംഭിക്കുന്നതിലും മുന്നോട്ട് കൊണ്ടുപോകുന്നതിലും ഏറെ സഹായകരമായെന്ന് വൈശാഖ് പറയുന്നു. ആലുവയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റില്‍ ഇതിനായി മൂന്ന് ദിവസത്തെ ട്രെയിനിംഗ് ഉണ്ടായിരുന്നു. മത്സ്യകൃഷിക്ക് വേണ്ട സബ്‌സിഡിയടക്കമുള്ള ആനുകൂല്യങ്ങളും സഹകരണവും ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ലഭിക്കുന്നതിനാല്‍ നല്ല രീതിയില്‍ മത്സ്യകൃഷി ചെയ്യാനും അതിലൂടെ ഉപജീവന മാര്‍ഗം കണ്ടെത്താനും കഴിയുന്നുണ്ടെന്നാണ് വൈശാഖ് പറയുന്നത്.
പ്ലസ് ടു പഠനത്തിന് ശേഷം മറ്റ് ജോലികള്‍ ചെയ്ത് വന്നിരുന്ന വൈശാഖിന് 2018 ലാണ് മത്സ്യകൃഷിയോട് താല്‍പ്പര്യം വരുന്നത്. പരിചയത്തിലുള്ള കുറച്ചു പേര്‍ മത്സ്യം വളര്‍ത്തുന്നത് നോക്കി മനസിലാക്കി. അതിനുശേഷമാണ് സ്വന്തമായി മീന്‍ വളര്‍ത്തല്‍ ആരംഭിക്കുന്നത്.
ഇത്തരമൊരു സംരംഭത്തിന് വൈശാഖിന് വേണ്ട എല്ലാ പിന്തുണയുമായി കുടുംബവും കൂടെയുണ്ട്.
ഭാര്യ ശരണ്യയും കുഞ്ഞും അച്ഛനും അമ്മയുമടങ്ങുന്നതാണ് വൈശാഖിന്റെ കുടുംബം. കൂട് മത്സ്യക്കൃഷിയിലൂടെ നേട്ടം കൊയ്ത് വ്യത്യസ്തനാവുകയാണ് പൊയ്യക്കാരനായ ഈ യുവ മത്സ്യ കര്‍ഷകന്‍.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMTഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT