- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വളപട്ടണം കവര്‍ച്ച; പോലിസ് നായ മണം പിടിച്ചെത്തിയത് റെയില്‍വേ ട്രാക്കില്‍

കണ്ണൂര്‍: വളപട്ടണത്ത് നടന്ന വന്‍കവര്‍ച്ചയില്‍ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പോലിസ്. സ്ഥലത്തെത്തിയ പോലിസ് നായ വീട്ടില്‍നിന്ന് മണംപിടിച്ച ശേഷം നേരേ ഓടിയത് സമീപത്തെ റെയില്‍വേ ട്രാക്കിലേക്ക്. വളപട്ടണം റെയില്‍വേ സ്റ്റേഷനിലാണ് പോലിസ് നായ ഓട്ടംനിര്‍ത്തിയത്. അതിനാല്‍തന്നെ മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്ക് ശേഷം റെയില്‍മാര്‍ഗം രക്ഷപ്പെട്ടിരിക്കാമെന്നാണ് പോലിസിന്റെ സംശയം. ജില്ലയിലെ ഉന്നത പോലിസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക്, വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
വളപട്ടണം മന്നയിലെ അരി മൊത്തവ്യാപാരിയായ കെ പി അഷ്റഫിന്റെ വീട്ടില്‍നിന്നാണ് ഒരുകോടി രൂപയും 300 പവനോളം സ്വര്‍ണവും കവര്‍ന്നത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന പണവും സ്വര്‍ണവുമാണ് നഷ്ടമായത്.നവംബര്‍ 19ാം തീയതി അഷ്റഫും കുടുംബവും വീട് പൂട്ടി മധുരയില്‍ ഒരു കല്യാണത്തിന് പോയതായിരുന്നു. ഞായറാഴ്ച രാത്രി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് ലോക്കറിലെ പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.മൂന്ന് മോഷ്ടാക്കള്‍ മതില്‍ചാടി വീട്ടുവളപ്പിലേക്ക് കടക്കുന്നത് വീട്ടിലെ സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അടുക്കളഭാഗത്തെ ജനലിന്റെ ഗ്രില്ല് തകര്‍ത്താണ് ഇവര്‍ വീടിനകത്ത് കയറിയത്.
RELATED STORIES
കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞു, പിന്നാലെ ബസ് പാഞ്ഞുകയറി; ഒരു വയസുകാരന് ...
13 May 2025 2:01 PM GMTആന്‍ഡമാന്‍ കടലില്‍ കാലവര്‍ഷമെത്തി; കേരളത്തില്‍ ജാഗ്രത; ശക്തമായ മഴക്ക്...
13 May 2025 12:51 PM GMT''ശവര്‍മ തിന്ന് മരിച്ചവരില്‍ മുഹമ്മദും ആയിശയും തോമസുമില്ല.......
13 May 2025 11:55 AM GMTസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു
13 May 2025 11:19 AM GMTജൂനിയര്‍ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി
13 May 2025 10:38 AM GMTനന്തന്‍കോട് കൂട്ടക്കൊലപാതകം; പ്രതി കേഡല്‍ ജിന്‍സണ്‍രാജക്ക് ജീവപര്യന്തം
13 May 2025 8:35 AM GMT