Latest News

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി

സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി
X

തിരുവനന്തപുരം: സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി മെയ് 31 വരെ നീട്ടി. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. കൊവിഡ് പശ്ചാത്തലത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് നേരത്തെ നീട്ടി നല്‍കിയ കാലാവധി അവസാനിക്കുകയാണ്.

അധ്യയന വര്‍ഷത്തിനിടെ ഫിറ്റ്‌നസിനായി വാഹന റിപ്പയറിങ്ങിന് കൂടുതല്‍ സമയമെടുക്കുന്നത് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നതിനാല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിന് സാവകാശം വേണമെന്ന വിവിധ സ്‌കൂളുകളില്‍ നിന്നുള്ള ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മധ്യവേനലവധിക്കാലത്ത് ഏപ്രില്‍- മെയ് മാസങ്ങളില്‍ പെയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റപ്പണികള്‍ക്ക് കൂടുതല്‍ സമയം ലഭിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Next Story

RELATED STORIES

Share it