Latest News

വയലാര്‍ രാമവര്‍മ്മയുടെ മകള്‍ കോവിഡ് ബാധിച്ച് മരിച്ചു

ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വയലാര്‍ രാമവര്‍മ്മയുടെ മകള്‍ കോവിഡ് ബാധിച്ച് മരിച്ചു
X

പാലക്കാട്: കവി വയലാര്‍ രാമവര്‍മ്മയുടെ ഇളയമകള്‍ സിന്ധു (54) കൊവിഡ് ബാധിച്ച് മരിച്ചു. പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസ തടസ്സം നേരിട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് സിന്ധുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചാലക്കുടിയിലാണ് സിന്ധു താമസിക്കുന്നത്. വൈദ്യപരിശോധനയുമായി ബന്ധപ്പെട്ട് ഒരാഴ്ച മുന്‍പാണ് പാലക്കാട് എത്തിയത്. സഹോദരി ഇന്ദുലേഖയുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാത്രി ശ്വാസ തടസം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് പാലക്കാട് നടത്തും.

Next Story

RELATED STORIES

Share it