- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'അഴിമതിക്കാരനെന്ന് കെഎം മാണിയെ ആക്ഷേപിച്ചവരുടെ ഇളമുറക്കാരന് എകെജി സെന്ററില്‍ പരവതാനി'-വിഡി സതീശന്‍
ആരോഗ്യമന്ത്രിയുടെ പ്രതികരണം നിര്‍ഭാഗ്യകരം. ആളിക്കത്തേണ്ട ഘട്ടത്തില്‍ ആളക്കത്താന്‍ പ്രതിപക്ഷത്തിന് മടിയില്ല. എതിര്‍ക്കേണ്ട വിഷയങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും സതീശന്‍
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാന്‍ വര്‍ഗീയ കക്ഷികളുമായി കൂട്ടുക്കെട്ടുണ്ടാക്കിയത് സ.പിഎമ്മാണെന്നത്തിന് ഉദാഹരണങ്ങള്‍ നിരത്തി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്‍ച്ചയിലാണ് വിഡി സതീശന്‍ സിപിഎമ്മിനെ കടന്നാക്രമിച്ചത്.
ചില കക്ഷികള്‍ എകെജി സെന്ററിന് അകത്ത് എത്തുമ്പോള്‍ മതേതരത്തിന്റെ കാവലാളുകളും എ.കെ.ജി സെന്ററിന് പുറത്ത് വരുമ്പോള്‍ വര്‍ഗീയ പാര്‍ട്ടികളുമാണ്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനെന്ന് കെഎം മാണിയെ ആക്ഷേപിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ അഴിമതി കുടുംബമെന്ന് വിളിക്കുകയും ചെയ്തവര്‍ ആ കുടുംബത്തിലെ ഇളമുറക്കാരന് എ.കെ.ജി സെന്ററില്‍ പരവതാനി വിരിച്ച് മധുരം കൊടുത്തു സ്വീകരിച്ചപ്പോള്‍ പുണ്യവാളനായി. കഴിഞ്ഞ അഞ്ച് തിരഞ്ഞെടുപ്പിലും വെല്‍ഫയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്‌ലാമിയും പറവൂരില്‍ ഇടതുപക്ഷത്തെ പരസ്യമായി പിന്തുണയ്ക്കുകയാണ് ചെയ്തത്. വെല്‍ഫയര്‍ പാര്‍ട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും ആസ്ഥാനത്ത് പിന്തുണ തേടി പോയിട്ടില്ലെന്ന് നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയുന്ന എത്ര സിപിഎം നേതാക്കളുണ്ടെന്ന് വ്യക്തമാക്കണം. ഈ തിരഞ്ഞെടുപ്പില്‍ ഏതൊകെ മണ്ഡലങ്ങളില്‍ സിപിഎം ആര്‍എസ്എസുമായി സഖ്യമുണ്ടാക്കിയെന്ന് തെളിവുകള്‍ സഹിതം പ്രതിപക്ഷം പുറത്തു വിട്ടതാണ്. ദേശീയതലത്തില്‍ സംഘപരിവാര രാഷ്ട്രീയത്തെ മുന്നില്‍ നിന്ന് എതിര്‍ക്കുന്നത് കോണ്‍ഗ്രസാണ്.
ബിജെപിയുടെ അജണ്ട കോണ്‍ഗ്രസ് മുക്തഭാരതമാണ്. യു.ഡി.എഫ്, ആര്‍എസ്എസുമായോ ബിജെപിയുമായോ സംഖ്യമുണ്ടാക്കിയിട്ടില്ല അതിന് തെളിവാണ് വി ശിവന്‍കുട്ടി നിയമസഭയില്‍ ഇരിക്കുന്നത്. നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാന്‍ യു.ഡി.എഫ് തീരുമാനിച്ചിരിന്നില്ലെങ്കില്‍ അവിടത്തെ റിസള്‍ട്ട് മറ്റൊന്നാകുമായിരുന്നു. സി.പി.എമ്മിലെ പോലെ ഒരാള്‍ എഴുതി കൊണ്ട് വരുന്നത് വായിച്ചു കേട്ട് കൈയടിച്ച് പിരിയുന്നതല്ല കോണ്‍ഗ്രസിന്റെ ജനാധിപത്യം. കോണ്‍ഗ്രസില്‍ നടന്നത് രമേശ് ചെന്നിത്തലയും വിഡി സതീശനും തമ്മിലുള്ള മത്സരമല്ല മറിച്ച് മാറ്റം ആവശ്യമാണെന്ന ചര്‍ച്ചയാണ്. അതിന്റെ ഭാഗമായാണ് താന്‍ പ്രതിപക്ഷ നേതാവയത്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തെക്കുറിച്ച് സി.പി.എമ്മിനെ പോലെ ചിന്തിക്കാന്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ല.
ആളിക്ക ത്തേണ്ട ഘട്ടത്തില്‍ ആളക്കത്താന്‍ പ്രതിപക്ഷത്തിന് മടിയില്ല. എതിര്‍ക്കേണ്ട വിഷയങ്ങളെ ശക്തമായി തന്നെ എതിര്‍ക്കും. അതേ സമയം അനുകൂലിക്കേണ്ടവയെ ഉപാധികളില്ലാതെ പിന്തുണയ്ക്കും. കൊവിഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വച്ചപ്പോള്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ പ്രതികരണം നിര്‍ഭാഗ്യകരമാണ്. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് എല്ലാവിധ പിന്തുണയും പ്രതിപക്ഷത്തിന് നല്‍കണമെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു.
അനിയന്ത്രിതമായ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗ വര്‍ധന ഉണ്ടാകുകയും മരണ സംഖ്യ ക്രമാതീതമായി ഉയര്‍ന്ന സാഹചര്യവും വാക്‌സിന്‍ ലഭ്യതയുടെ അപര്യാപ്തതയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡോ. എംകെ മുനീര്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ ഇടപെട്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
RELATED STORIES
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫെബ്രുവരി അഞ്ചിന്; എട്ടിന് ഫലമറിയാം
7 Jan 2025 10:03 AM GMTഗസയില്‍ രണ്ട് ഇസ്രായേലി സൈനികര്‍ കൊല്ലപ്പെട്ടു; നാലു പേര്‍ക്ക്...
7 Jan 2025 9:45 AM GMTപിതാവിനെ തലയ്ക്കടിച്ചു കൊന്ന യുവാവ് മുന്‍ഭാര്യയുടെ വീട്ടിലെ കിണറ്റില്‍ ...
7 Jan 2025 9:14 AM GMTമുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ ജഡ്ജിക്കെതിരായ ഇംപീച്ച്മെന്റ്...
7 Jan 2025 8:56 AM GMTറിസോര്‍ട്ടിന് സമീപത്തെ മരത്തില്‍ സ്ത്രീയും പുരുഷനും തൂങ്ങിമരിച്ച...
7 Jan 2025 8:13 AM GMTനൂറു രൂപയുടെ ''ഹജ്ജ് നോട്ട്'' 56 ലക്ഷത്തിന് ലേലത്തില്‍ പോയി;...
7 Jan 2025 7:53 AM GMT