- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സില്‍വര്‍ ലൈന് ഹൈക്കോടതി അനുമതി നല്‍കിയെന്ന മട്ടില്‍ വിധിയെ വ്യഖ്യാനിക്കുന്നത് അസംബന്ധം: വിഡി സതീശന്‍
പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വ്വേ നടത്താന്‍ മാത്രമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയത്
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഹൈക്കോടതി അനുമതി നല്‍കിയെന്ന മട്ടില്‍ കോടതി വിധിയെ വ്യഖ്യാനിക്കുന്നതും പ്രചരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവും ശുദ്ധ അസംബന്ധവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന്റെ ഭാഗമായി സര്‍വ്വേ നടത്താന്‍ മാത്രമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന് അനുമതി നല്‍കിയതെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
നിലവിലെ അലൈന്‍മെന്റിനു കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാതെ ഭൂമി ഏറ്റെടുക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഈ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കേരള സര്‍വേ ആന്‍ഡ് ബൗണ്ടറീസ് ആക്ട്, 1961, ലെ ആറാം വകുപ്പ് പ്രകാരം സര്‍ക്കാറിനു ഏതെങ്കിലും പൊതു ആവശ്യത്തിന് ഭൂമിയേറ്റെടുക്കാന്‍ സര്‍വ്വേ നടത്തുന്നതിന് അധികാരമുണ്ടോയെന്ന് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസ്തുത നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ അംഗീകരിക്കുക മാത്രമാണ് ഈ കേസില്‍ കോടതി ചെയ്തിരിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്കുള്ള അംഗീകാരമോ നിര്‍മ്മാണ അനുമതിയോ ഒരു ഘട്ടത്തിലും കോടതിയുടെ പരിഗണനാ വിഷയമായിരുന്നില്ല. ഭൂമി ഏറ്റെടുക്കല്‍ നടപടികളും അതിന്റെ പ്രത്യാഘാതങ്ങളും അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന ഹൈക്കോടതി നിരീക്ഷണത്തോടും പ്രതിപക്ഷത്തിന് യോജിപ്പാണ്. സര്‍വേ തുടരാമെന്ന ഹൈക്കോടതി വിധിയെ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടിയെന്ന രീതിയില്‍ തെറ്റായി അവതരിപ്പിക്കുന്നത് ജനങ്ങളെ കബളിപ്പിക്കലാണെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.
RELATED STORIES
പ്രസവാനന്തര വിഷാദം കുട്ടിയുടെ കസ്റ്റഡി അമ്മക്ക് നല്കാതിരിക്കാനുള്ള...
16 Nov 2024 2:34 AM GMTഡല്‍ഹിയിലെ സാറെയ് കാലെ ഖാന് ചൗക്കിന്റെ പേര് ഇനി ഭഗ്വാന് ബിര്‍സ...
16 Nov 2024 1:56 AM GMTശബരിമലയില്‍ മണ്ഡലകാലത്തിന് തുടക്കമായി
16 Nov 2024 1:36 AM GMTബാബാ സിദ്ദീഖിയെ കൊന്നത് മതപരവും ദേശസ്നേഹപരവുമായ പ്രവൃത്തിയെന്ന് പ്രതി
16 Nov 2024 1:30 AM GMTസൂയിസൈഡ് ഡ്രോണുകള്‍ ധാരാളമായി നിര്‍മിക്കാന്‍ നിര്‍ദേശം നല്കി കിം...
16 Nov 2024 12:58 AM GMTഉത്തര്‍പ്രദേശില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം; പത്ത്...
16 Nov 2024 12:32 AM GMT