Latest News

ഇഡിയെ ദുരുപയോഗം ചെയ്യുന്നു; ഹിറ്റ്‌ലറെ ഗീബല്‍സ് അവതരിപ്പിച്ചത് പോലെയാണ് സംഘപരിവാര്‍ മോദിയെ അവതരിപ്പിച്ചതെന്നും വിഡി സതീശന്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം, കേരളത്തില്‍ തുടര്‍ഭരണം എന്നതായിരുന്നു ബിജെപി-സിപിഎം ധാരണ

ഇഡിയെ ദുരുപയോഗം ചെയ്യുന്നു; ഹിറ്റ്‌ലറെ ഗീബല്‍സ് അവതരിപ്പിച്ചത് പോലെയാണ് സംഘപരിവാര്‍ മോദിയെ അവതരിപ്പിച്ചതെന്നും വിഡി സതീശന്‍
X

തിരുവനന്തപുരം: മോദി സര്‍ക്കാരിനേയും പിണറായി സര്‍ക്കാരിനേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മോദി സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കോണ്‍ഗ്രസ്സ് പ്രസിഡന്റ് സോണിയാഗാന്ധി എം.പിയെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തില്‍ കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ സംഘടിപ്പിച്ച സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

'ഇഡിയെ ദുരുപയോഗം ചെയ്ത് കേന്ദ്രസര്‍ക്കാര്‍ അട്ടിമറി ശ്രമങ്ങള്‍ വരെ നടത്തുന്നു. വേണ്ടപ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്നു. കേരളത്തില്‍ കുറെ അന്വേഷണം നടന്നു. ഒരു സുപ്രഭാതത്തില്‍ എല്ലാ അന്വേഷണവും നിലച്ചു. ഫോറിന്‍ കറന്‍സി കടത്തി എന്നു വ്യക്തമായ തെളിവുണ്ടായി. കോടതിയില്‍ മൊഴി കൊടുത്തു. തുടരന്വേഷണം നടത്തിയോ? ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടായി. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് മുക്ത ഭാരതം, കേരളത്തില്‍ തുടര്‍ഭരണം എന്നതായിരുന്നു ധാരണ. ബിജെപി-സിപിഎം ധാരണയ്ക്ക് പിന്നില്‍ ഇടനിലക്കാരുണ്ട്. വിവരങ്ങള്‍ ശേഖരിക്കുന്നു. സുപ്രീം കോടതിയില്‍ പ്രധാന കേസുകളില്‍ പോലും കേരളം ജയിക്കുന്നില്ല. ഹിറ്റ്‌ലറെ ഗീബല്‍സ് അവതരിപ്പിച്ചത് പോലെയാണ് സംഘപരിവാര്‍ മോദിയെ അവതരിപ്പിച്ചത്. രാഷ്ട്രീയ എതിരാളികളെ ഇവര്‍ക്ക് ഭയമാണ്. ഈ രാജ്യത്തെയും, സംസ്ഥാനത്തെയും ഭരിക്കുന്നത് ഭയമാണ്. മുഖ്യമന്ത്രിക്ക് ഖദര്‍ കണ്ടാല്‍ പേടിയാണ്. അസാധാരണ സഹചര്യത്തില്‍ ഒഴികെ കരുതല്‍ തടങ്കല്‍ പാടില്ല എന്നാണ് സുപ്രീം കോടതി വിധി'- സതീശന്‍ ഓര്‍മ്മിപ്പിച്ചു.

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ വിശ്വാസത്യത വന്നിരിക്കുന്നുവെന്നും വിഡി സതീശന്‍ പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തലില്‍ കേന്ദ്ര ഏജന്‍സികള്‍ തുടരന്വേഷണം നടത്തണം. അല്ലാത്ത പക്ഷം പ്രതിപക്ഷം നിയമവഴികള്‍ തേടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Next Story

RELATED STORIES

Share it