Latest News

തെമ്മാടിത്തരം കാണിക്കരുതെന്ന് വി ഡി സതീശന്‍, നിങ്ങള്‍ മുതിര്‍ന്ന നേതാവല്ലേയെന്ന് സ്പീക്കര്‍; സഭയില്‍ നാടകീയ രംഗങ്ങള്‍

തെമ്മാടിത്തരം കാണിക്കരുതെന്ന് വി ഡി സതീശന്‍, നിങ്ങള്‍ മുതിര്‍ന്ന നേതാവല്ലേയെന്ന് സ്പീക്കര്‍; സഭയില്‍ നാടകീയ രംഗങ്ങള്‍
X

തിരുവനന്തപുരം: കൂട്ടാത്തുകുളം സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടികൊണ്ടുപോയ വിഷയത്തില്‍ അടിയന്തിര പ്രമേയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം നിയമസഭ തള്ളി. തുടര്‍ന്ന് സഭ നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. രോഷം കൊണ്ട് വിഡി സതീശന്‍ കയ്യിലുള്ള കടലാസ് വലിച്ചറിയുകയായിരുന്നു. മുഖ്യമന്ത്രിയുടെ വാക്കിനും ചാക്കിനും ഒരേ വിലയാണ് എന്നും അദ്ദേഹം പറഞ്ഞു. കാലുമാറ്റം ഉള്ളിടത്തെല്ലാം തട്ടികൊണ്ടു പോകലാണോ ചെയ്യുക എന്നും അദ്ദേഹം ചോദിച്ചു. തട്ടികൊണ്ടു പോകാന്‍ സഹായം നല്‍കിയത് പോലിസ് ആണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങള്‍ മുതിര്‍ന്ന നേതാവല്ലേയെന്നും പ്രകോപിതനാകരുതെന്നും സംയമനം പാലിക്കണമെന്നും സ്പീക്കര്‍ സതീശനോട് പറഞ്ഞു.

അതേസമയം, സതീശന്റെ മൈക്ക് മ്യൂട്ട് ചെയ്തു. സ്ത്രീസുരക്ഷ ഉറപ്പാക്കുമെന്നു പറഞ്ഞ ഇവിടേയാണ് ഒരു സിപിഎം കൗണ്‍സിലറെ തട്ടികൊണ്ടു പോയതെന്ന് അനൂപ് ജേക്കബും ആഞ്ഞടിച്ചു. തുടര്‍ന്ന പ്രതിപക്ഷം സഭയില്‍ നിന്നു ഇറങ്ങിപ്പോയി. എന്നാല്‍ ക്രമസമാധാനപ്രശ്‌നം നിലനില്‍ക്കുന്നില്ലെന്നും നാലു പേരെ അറസ്റ്റു ചെയ്‌തെന്നുമായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

Next Story

RELATED STORIES

Share it