Latest News

വാഹന പരിശോധന: ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് നോട്ടിസ് അയക്കുന്നത് ഒഴിവാക്കും

വാഹന പരിശോധന: ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകള്‍ക്ക് നോട്ടിസ് അയക്കുന്നത് ഒഴിവാക്കും
X

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ ചട്ടലംഘനം നടന്നെന്നു കണ്ടാല്‍, മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണില്‍ ഫോട്ടോ എടുത്ത് വാഹന ഉടമകളോട് പിഴ ചോദിച്ച് നോട്ടിസ് അയക്കുന്നത് ഒഴിവാക്കും. കേന്ദ്ര ചട്ടപ്രകാരം വാഹന പരിശോധനകള്‍ക്കായി ഉപയോഗിക്കുന്ന ഡിവൈസുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാമെന്ന് പറഞ്ഞിട്ടില്ല എന്നതാണ് കാരണം. മൊബൈല്‍ ഫോണില്‍ ഫോട്ടോയെടുത്തുള്ള വാഹന പരിശോധനയില്‍ നടക്കുന്നത് ഗുരുതര ചട്ടലംഘനം നടക്കുന്നതായി നിരവധി പരാതികള്‍ വന്നതിനേ തുടര്‍ന്നാണ് ഇങ്ങനെ ഒരു തീരുമാനത്തിലേക്കു കടക്കുന്നത്. ഫോണില്‍ ഫോട്ടോ എടുക്കുന്നത് സ്വകാര്യതക്കു മുകളിലേക്കുള്ള കടന്നുകയറ്റം എന്ന രീതിയിലും പരാതി ലഭിച്ചിരുന്നു എന്നാണ് പോലിസ് പറയുന്നത്.

ക്യാമറയില്‍ ദൃശ്യമാകുന്ന 12 കുറ്റങ്ങള്‍ക്ക് മാത്രമേ ചട്ട പ്രകാരം പിഴ ഈടാക്കാവൂ എന്നതാണ് നിയമം എന്നിരിക്കെ ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് പൊല്യൂഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ കാരണങ്ങള്‍ പറഞ്ഞ് പിഴ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിയമപരമല്ലാത്ത ഇത്തരം കേസുകള്‍ ഒഴിവാക്കണമെന്നും പരാതി ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നും കഴിഞ്ഞ ദിവസം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ ചുമത്തിയ ഇത്തരം പിഴകള്‍ ഒഴിവാക്കുമെന്നും കമ്മീഷണര്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it