- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പി ടി ഉഷയ്‌ക്കെതിരേ വിനേഷ് ഫോഗട്ട്; പാരിസില്‍ ഒരു പിന്തുണയും നല്‍കിയില്ല; വെറും ഷോ മാത്രം

ഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷക്കെതിരെ ഗുരുതര ആരോപണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിംപിക്‌സില്‍ ഭാരപരിശോധനയെ തുടര്‍ന്ന് അയോഗ്യത പ്രഖ്യാപിച്ച തനിക്ക് ഒരു പിന്തുണയും സഹായവും പി.ടി ഉഷയില്‍ നിന്ന് ലഭിച്ചില്ലെന്ന് ഫോഗട്ട് പറഞ്ഞു. ആശുപത്രിയില്‍ വന്ന് ഒരു ഫോട്ടോ എടുക്കുക മാത്രമാണ് അവര്‍ ചെയ്തതെന്നും, എല്ലായിടത്തും രാഷ്ട്രീയമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും വിനേഷ് ആരോപിച്ചു.
പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിനേഷിന്റെ പ്രതികരണം. ഭാരപരിശോധനയില്‍ പരാജയപ്പെട്ടതിന് പിന്നാല ശാരീരികസ്വസ്ഥതകളെ തുടര്‍ന്ന് വിനേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെയത്തിയ പി ടി ഉഷ വിനേഷ് ഫോഗട്ടിനൊപ്പം നില്‍ക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ തന്നോട് പറയാതൊയാണ് പി.ടി ഉഷ ചിത്രമെടുത്തതെന്നും അതാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.ഗുസ്തി ഉപേക്ഷിക്കരുത് എന്ന് പലരും പറയുന്നുണ്ട്, പക്ഷെ ഞാന്‍ എന്തിന് തുടരണം? എല്ലായിടത്തും രാഷ്ട്രീയമുണ്ട്' വിനേഷ് പറഞ്ഞു.
തനിക്ക് പിന്തുണ നല്‍കുന്നുവെന്ന് അവകാശപ്പെടുന്ന രീതിയില്‍ പി.ടി ഉഷ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതില്‍ വിനീഷ് പ്രതിഷേധിച്ചു. പിന്തുണ പ്രകടിപ്പിക്കാനുള്ള ശരിയായ മാര്‍ഗമല്ലത്. പി.ടി ഉഷയുടെ വെറും ഷോ മാത്രമാണതെന്നും വിനേഷ് ആരോപിച്ചു. കഴിഞ്ഞ ദിവസം വിനേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് വിനേഷ് ഫോഗട്ട്.
RELATED STORIES
ദിവസം ഒരു മണിക്കൂര് മൊബൈല്ഫോണ് സ്ക്രീനില് നോക്കിയാലും...
24 Feb 2025 4:13 AM GMTഗുജറാത്തില് സമൂഹ വിവാഹത്തട്ടിപ്പ്; 56 കുടുംബങ്ങള്ക്ക് പണം നഷ്ടമായി
24 Feb 2025 3:43 AM GMTആധാര് സേവനം; ശിരോവസ്ത്രം ധരിച്ച ഫോട്ടോയ്ക്ക് വിലക്കെന്ന് റിപോര്ട്ട്, ...
24 Feb 2025 2:55 AM GMT'ലവ് ജിഹാദ് ആരോപണം'; പത്ത് വീടുകളും നൂറുവര്ഷം പഴക്കമുള്ള മസ്ജിദും...
24 Feb 2025 2:22 AM GMTജര്മന് തിരഞ്ഞെടുപ്പ്; വിജയം അവകാശപ്പെട്ട് കണ്സര്വേറ്റിവ് സഖ്യം
24 Feb 2025 1:27 AM GMTചാംപ്യന്സ് ട്രോഫി; ഇന്ത്യാ-പാക് ക്ലാസ്സിക്കില് ഇന്ത്യയ്ക്ക് ജയം;...
23 Feb 2025 5:09 PM GMT