Latest News

വിസ അഴിമതിക്കേസ്;കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

നേരത്തേ കാര്‍ത്തി ചിദംബരം മുന്‍കൂര്‍ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളിയിരുന്നു

വിസ അഴിമതിക്കേസ്;കാര്‍ത്തി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും
X

ന്യൂഡല്‍ഹി: ചൈനീസ് വിസാ കോഴക്കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തേ കാര്‍ത്തി ചിദംബരം മുന്‍കൂര്‍ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിച്ചെങ്കിലും കോടതി ഹരജി തള്ളിയിരുന്നു.ഇതിനെ ചോദ്യം ചെയ്താണ് കാര്‍ത്തി ഹൈക്കോടതിയെ സമീപിച്ചത്.

2011ല്‍ കാര്‍ത്തി ചിദംബരത്തിന്റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ 263 ചൈനീസ് പൗരന്‍മാര്‍ക്ക് 50 ലക്ഷം രൂപ കൈക്കൂലി വാങ്ങി വിസ നല്‍കി എന്നതാണ് കാര്‍ത്തിക്കെതിരെയുള്ള കേസ്.കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ വീടുകളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.

Next Story

RELATED STORIES

Share it