Latest News

കോടിയേരിയുമായി കൂടിക്കാഴ്ച; എല്‍ജെഡി വിട്ട ഷേയ്ക്ക് പി ഹാരിസ് സിപിഎമ്മില്‍ ചേര്‍ന്നേക്കും

എംവി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ പ്രയാസമുണ്ടെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചായിരുന്നു ഷേയ്ക്ക് പി ഹാരിസിന്റെ രാജി.

കോടിയേരിയുമായി കൂടിക്കാഴ്ച; എല്‍ജെഡി വിട്ട ഷേയ്ക്ക് പി ഹാരിസ് സിപിഎമ്മില്‍ ചേര്‍ന്നേക്കും
X

തിരുവനന്തപുരം: എല്‍ജെഡി വിട്ട ഷേയ്ക്ക് പി ഹാരിസ് സിപിഎമ്മിലേക്കെന്ന് സൂചന. തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടികാഴ്ച്ച പുരോഗമിക്കുകയാണ്. കോടിയേരിയുടെ ഫ്‌ലാറ്റിലെത്തിയാണ് കൂടിക്കാഴ്ച. നിലവിലെ സാഹചര്യങ്ങള്‍ കോടിയേരിയെ ബോധ്യപ്പെടുത്തി. അതേ സമയം, ഹാരിസിനൊപ്പം രാജിവെച്ച നേതാക്കള്‍, മുന്‍ മന്ത്രി വി സുരേന്ദ്രന്‍പിള്ള എന്നിവരുടെ കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

എംവി ശ്രേയാംസ് കുമാറിന്റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ പ്രയാസമുണ്ടെന്നും അതുകൊണ്ട് പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചായിരുന്നു ഷേയ്ക്ക് പി ഹാരിസിന്റെ രാജി.

ഷെയ്ക് പി ഹാരിസിന്റെ രാജിക്കത്ത്

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ഓണ്‍ലൈനില്‍ കൂടിയ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ പാര്‍ട്ടിയുടെ സംഘടന രാഷ്ട്രീയപരമായ ചില വിഷയങ്ങളെ സംബന്ധിച്ച് ഞാന്‍ ഉള്‍പ്പെടുന്ന മുതിര്‍ന്ന ചില സഖാക്കള്‍ ഉന്നയിച്ചിരുന്നല്ലോ. അതില്‍ പ്രധാനമായും എല്‍.ജെ.ഡിയുടെ സംസ്ഥാന നേതൃത്വത്തില്‍ പൂര്‍ണ്ണമായ നേതൃത്വമാറ്റം ആവശ്യപ്പെടുന്നതായിരുന്നു. അതിനെ സംബന്ധിച്ച് കേന്ദ്ര കമ്മിറ്റിയുടെ മുന്‍പാകെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചിരുന്നെങ്കിലും അത് ചര്‍ച്ച ചെയ്യാനോ പരിഹരിക്കുന്നതിനോ സാധിച്ചില്ല. അതിനുശേഷം താങ്കള്‍ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികളില്‍ നല്‍കിയിരുന്ന ചുമതലകളില്‍ ചില മാറ്റങ്ങള്‍ ഏകപക്ഷീയമായി വരുത്തുകയും തന്നിഷ്ടക്കാരെ പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റിയിലും ഭാരവാഹികളായും നോമിനേറ്റ് ചെയ്യുകയും ചെയ്തു.

പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നിട്ട് തന്നെ മാസങ്ങളായി. ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ദൈനംദിന പ്രശ്‌നങ്ങളില്‍ ഇടപെടാനോ സമൂഹം നേരിടുന്ന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനോ പ്രതികരിക്കാനോ കഴിയാത്ത അവസ്ഥയില്‍ പാര്‍ട്ടി ദുര്‍ബലമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്‍.ജെ.ഡി എന്ന താങ്കള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആയതിനാല്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ ഞാന്‍ നിന്ന് രാജി വയ്ക്കുന്നു.

Next Story

RELATED STORIES

Share it