- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിഴിഞ്ഞം തീരദേശ സമരം ഒത്തുതീര്‍പ്പാക്കണം: കണ്ണൂര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍

വിഴിഞ്ഞം തീരദേശ സമരം ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രിക്ക് കണ്ണൂര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ നല്‍കുന്ന നിവേദനത്തില്‍ കണ്ണൂര്‍ ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല �
കണ്ണൂര്‍: വിഴിഞ്ഞം തുറമുഖ നിര്‍മാണം സംബന്ധിച്ച് തദ്ദേശിയര്‍ അടങ്ങുന്ന വിദഗ്ധസമിതിയെ കൊണ്ട് പരിശോധിച്ച് തീരശോഷണമുള്‍പ്പെടെയുളള കാര്യങ്ങളെക്കുറിച്ച് പഠിക്കണമെന്നും തുടര്‍ചര്‍ച്ചകള്‍ എത്രയും വേഗം നടത്തി ശാശ്വത പരിഹാരം ഉടനുണ്ടാക്കണമെന്ന് കണ്ണൂര്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഴിഞ്ഞം തുറമുഖ സമരം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ആര്‍ച്ച്. ബിഷപ്പ് ഡോ.തോമസ് നെറ്റോ ചര്‍ച്ച നടത്തിയെങ്കിലും യാതൊരു പരിഹാരവുമുണ്ടായിട്ടില്ല. സമരം ഒത്തുതീര്‍പ്പാക്കണം. വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചുള്ള അനിശ്ചിതകാലസമരം ഉള്‍പ്പെടെ വിവിധ സമരമുറകള്‍ ഇവിടെ നടക്കുന്നുണ്ട്.
പക്ഷെ, പ്രശ്‌നം ഗൗരവത്തിലെടുത്ത് ഇതിന് ഒരു പരിഹാരം കാണാന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വിഴിഞ്ഞം സമരസമിതി സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്ന ഏഴ് ആവശ്യങ്ങളും എത്രയും വേഗം പരിഹരിക്കാന്‍ സര്‍ക്കാരിന് മാത്രമേ കഴിയുകയുള്ളൂ. തീരവും ആവാസ വ്യവസ്ഥിതികളും നഷ്ടപ്പെട്ട ജനതയ്ക്ക് തീരദേശത്ത് തന്നെ ജീവിക്കാനുളള എല്ലാ സഹാചര്യവും സര്‍ക്കാര്‍തന്നെ ഒരുക്കിക്കൊടുക്കേണ്ടതാണ്. കേരളത്തിന്റെ തീരദേശം ആശങ്കാജനകമാംവിധം ശോഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. ഇതിന് പുറമേയാണ് കടലിലെ വലിയ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തീരശോഷണത്തിന് ആക്കം കൂട്ടുന്നുവെന്ന തീരദേശ ജനതയുടെ ഭീതി. തിരുവനന്തപുരം ജില്ലയിലെ തീരനിവാസികള്‍ ഏറെക്കാലമായി അനുഭവിച്ചുവരുന്ന തീരശോഷണങ്ങള്‍ ഭയാജനകമാണ്.
വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണം തുടങ്ങിയ ശേഷം ഇവരുടെ ആവാസവ്യവസ്ഥകള്‍ തകിടം മറിഞ്ഞുകൊണ്ടിരിക്കുകയാണ്. തീരദേശ ജനതകള്‍ കടുത്ത ദുരിതമനുഭവിക്കുന്നു. ഇതിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് തിരുവന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ തീരദേശനിവാസികള്‍ കുറച്ചുകാലമായി സമരമുഖത്താണ്. ഓഖി ദുരന്തത്തിന്റെ തിക്തഫലങ്ങള്‍ ഏറ്റുവാങ്ങിയവരാണ് ഈ മേഖലയിലെ തീരദേശ ജനത. കടലിലുണ്ടാവുന്ന ഏത് ദുരന്തവും നേരിട്ട് അനുഭവിക്കുന്നവരാണ് ഇവര്‍. തീരശോഷണത്തിന്റെ ഭാഗമായി വീട് നഷ്ടപ്പെട്ട മുന്നൂറിലധികം കുടുംബങ്ങള്‍ ഗോഡൗണുകളിലും വാടകവീടുകളിലുമായി കഴിയുകയാണ്.
നാലുവര്‍ഷമായി അവരുടെ കുഞ്ഞുങ്ങളെ അവിടെത്തന്നെ പ്രസവിച്ച് വളര്‍ത്തേണ്ട ഗതികേടിലാണ് അവിടുത്തെ അമ്മമാര്‍. ഗോഡൗണിലെ പൊടിയും ശ്വസിച്ച് കുട്ടികളും മുതിര്‍ന്നവരും പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് വിധേയരായിക്കൊണ്ടിരിക്കുന്നുവെന്നും കൗണ്‍സില്‍ വ്യക്തമാക്കി. ബിഷപ്പ് ഡോ. അലക്‌സ് വടക്കും തല യോഗം ഉദ്ഘാടനം ചെയ്തു. വികാര്‍ ജനറല്‍ മോണ്‍. ക്ലാരന്‍സ് പാലിയത്ത്, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, രതീഷ് ആന്റണി, സിസ്റ്റര്‍. ട്രിസ ജോര്‍ജ്, സിസ്റ്റര്‍ ധന്യ, ഫാ.ജോര്‍ജ് പൈനാടത്ത്, പുഷ്പ ക്രിസ്റ്റി, കെ എച്ച് ജോണ്‍, ഗോഡ്‌സണ്‍ ഡിക്രൂസ്, കെ ബി സൈമണ്‍, ഫാ.ജോയ് പൈനാടത്ത്, ഫാ. ബെന്നി, ഷേര്‍ളി സ്റ്റാന്‍ലി, ടി മേരി, ക്ലാരന്‍സ് ലിജേഷ് എന്നിവര്‍ സംസാരിച്ചു.
RELATED STORIES
മുസഫര് നഗര് കലാപത്തില് വീടുകള് കത്തിച്ച 11 പേരെയും വെറുതെവിട്ടു
18 May 2025 4:48 PM GMTദുബൈ ഇന്ത്യന് സ്കൂളില് ആദ്യ മൊബൈല് ഡെന്റല് ക്ലിനിക്കിന് തുടക്കം
18 May 2025 4:15 PM GMTവിപിഎന് ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് കശ്മീരിലെ ദോഡ പോലിസ്
18 May 2025 4:04 PM GMTപശുക്കടത്ത് ആരോപിച്ച് യുവാവിനെ പോലിസ് വെടിവച്ചു കൊന്നു
18 May 2025 3:38 PM GMTഇസ്രായേലിലെ ബെന്ഗുരിയോണ് വിമാനത്താവളത്തിന് നേരെ ആക്രമണം;...
18 May 2025 3:19 PM GMTബജ്റംഗ് ദള് നേതാവിനെ ഓഫീസില് കയറി ആക്രമിച്ചു (വീഡിയോ)
18 May 2025 3:01 PM GMT