Latest News

വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ ഉടന്‍ കൈമാറണം: എസ്ഡിപിഐ

വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ ഉടന്‍ കൈമാറണം: എസ്ഡിപിഐ
X

തിരുവനന്തപുരം: വിഴിഞ്ഞത്ത് മല്‍സ്യത്തൊഴിലാളികള്‍ക്കായി നിര്‍മിച്ച ഫ്‌ലാറ്റുകള്‍ എത്രയും പെട്ടന്ന് കൈമാറണമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കണ്ടല സിയാദ്. വിഴിഞ്ഞത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ഫ്‌ലാറ്റും ചേരിയില്‍ ദുരിതം ജീവിതം നയിക്കുന്നവരെയും സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരുവനന്തപുരം വിഴിഞ്ഞം അമ്പത് കോളനി ചേരിയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ദുരിത ജീവിതം നയിക്കുന്നത്. രാജീവ് ആവാസ് യോജന പദ്ധതിയുടെ ഭാഗമായാണ് 320 ഫഌറ്റുകള്‍ കോര്‍പറേഷന്‍ നിര്‍മ്മിച്ചത്. നിര്‍മാണം പൂര്‍ത്തിയായിട്ടും വിഴിഞ്ഞം ടൗണ്‍ഷിപ്പ് ഫഌറ്റുകള്‍ കോര്‍പറേഷന്‍ കൈമാറുന്നില്ല. 15 മാസം കൊണ്ട് പണി പൂര്‍ത്തീകരിച്ച് ഫഌറ്റ് കൈമാറാം എന്ന ഉറപ്പിലാണ് താല്‍ക്കാലിക ഷെഡുകളിലേക്ക് നൂറോളം കുടുംബങ്ങളെ ഏഴുവര്‍ഷം മുന്‍പ് മാറ്റി പാര്‍പ്പിച്ചത്.

ഏഴ് വര്‍ഷമായിട്ടും ഫഌറ്റുകള്‍ കോര്‍പറേഷന്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ സന്നദ്ധമായിട്ടില്ല. ഇപ്പോള്‍ ചേരിയിലെ ഒറ്റമുറി കുടിലുകളിലാണ് കുടുംബങ്ങള്‍ ദുരിത ജീവിതം നയിക്കുന്നത്. ചേരികളില്‍ താമസിക്കുന്നതിന് പുറമെ നിരവധി കുടുംബങ്ങള്‍ ബന്ധുക്കളുടെ വീടുകളിലും വാടക വീടുകളിലുമാണ് താമസിക്കുന്നത്.

നിര്‍മാണം പൂര്‍ത്തീകരിച്ച ഫ്‌ലാറ്റ് എത്രയും പെട്ടന്ന് ഗുണഭോക്താക്കള്‍ക്ക് കൈമാറിയില്ലെങ്കില്‍ പാര്‍ട്ടി ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സന്ദര്‍ശനത്തില്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ കരമന, ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട്, ജില്ലാ കമ്മിറ്റിയംഗം മാഹീന്‍ പരുത്തിക്കുഴി, കോവളം മണ്ഡലം പ്രസിഡന്റ് ഖാദര്‍ പൂവ്വാര്‍, വിഴിഞ്ഞം സിദ്ധീഖ് എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it