Latest News

വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ഉദ്ഘാടനത്തിന് 2 നാള്‍ ശേഷിക്കെ സാന്‍ ഫെര്‍ണാണ്ടോ ഇന്ത്യന്‍ തീരത്തേക്ക്

വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ഉദ്ഘാടനത്തിന് 2 നാള്‍ ശേഷിക്കെ സാന്‍ ഫെര്‍ണാണ്ടോ ഇന്ത്യന്‍ തീരത്തേക്ക്
X

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ട്രയല്‍ റണ്‍ ഉദ്ഘാടനത്തിന് 2 നാള്‍ ശേഷിക്കെ സാന്‍ ഫെര്‍ണാണ്ടോ ഇന്ത്യന്‍ തീരത്തേക്ക്. വിഴിഞ്ഞത്തേക്കുള്ള കപ്പല്‍ ശ്രീലങ്കന്‍ തീരം കടന്നു. കപ്പല്‍ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെയായിരിക്കും ബെര്‍ത്തിംഗ്. രണ്ടായിരം കണ്ടെയ്‌നറുകളുമായി എത്തുന്നത് ലോകത്തെ രണ്ടാമത്തെ വലിയ കപ്പല്‍ കമ്പനിയായ മെസ്‌കിന്റെ ചാര്‍ട്ടേഡ് മദര്‍ഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയാണ്.

വിഴിഞ്ഞത്ത് ആദ്യ ചരക്ക് കപ്പലെത്താന്‍ ഇനി കണ്ട് ദിവസം മാത്രം. വിഴിഞ്ഞത്ത് ആദ്യമെത്തുന്നത് നിസ്സാര കപ്പല്‍ അല്ല. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പല്‍ കമ്പനിയുടെ ചരക്ക് കപ്പലാണ് കയ്യകലെയുള്ളത്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയല്‍ റണ്ണിന് എത്തുന്നത്. കപ്പലില്‍ രണ്ടായിരം കണ്ടെയ്‌നറുകളുണ്ട്. മുഴുവന്‍ ചരക്കും വിഴിഞ്ഞത്തിറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോര്‍ ക്രെയ്‌നും 23 യാര്‍ഡ് ക്രെയ്‌നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വേറില്‍ പ്രവര്‍ത്തിക്കുന്ന തുറമുഖ നാവിഗേഷന്‍ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക.

Next Story

RELATED STORIES

Share it