Latest News

ബിജെപിയുടെ മുനമ്പം സ്‌നേഹം വഖ്ഫ് ഭേദഗതി നിയമം പാസ്സാക്കാനുള്ള കുതന്ത്രമെന്ന് വ്യക്തമായി: അജ്മല്‍ കെ മുജീബ്

ബിജെപിയുടെ മുനമ്പം സ്‌നേഹം വഖ്ഫ് ഭേദഗതി നിയമം പാസ്സാക്കാനുള്ള കുതന്ത്രമെന്ന് വ്യക്തമായി: അജ്മല്‍ കെ മുജീബ്
X

കൊച്ചി: വഖ്ഫ് ഭേദഗതി നിയമത്തിലൂടെ മാത്രം മുനമ്പം പ്രശ്‌നത്തില്‍ പരിഹാരമാകില്ലെന്ന കേന്ദ്ര മന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവന. ബിജെപിയുടെ മുനമ്പം സ്‌നേഹം മുസ് ലിം വിരുദ്ധ വഖ്ഫ് ഭേദഗതി നിയമം പാസാക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കുന്നതായി എസ്ഡിപിഐ എറണാകുളം ജില്ലാ പ്രസിഡന്റ് അജ്മല്‍ കെ മുജീബ്

നിയമം പാസ്സാക്കിയാല്‍ മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് വിശ്വസിപ്പിച്ചു കൊണ്ട് മത്സ്യ തൊഴിലാളി ജനതയെ കൊണ്ട് വഖ്ഫ് ഭേദഗതി നിയമത്തിനു വേണ്ടി തെരുവിലിറക്കിയവര്‍ക്കുള്ള തിരിച്ചടിയാണ് മന്ത്രിയുടെ നിലപാട്.

കോടതിവ്യവഹാരത്തിലൂടെ തീരുമായിരുന്ന ഒരു വിഷയത്തെ മുസ് ലിം- ക്രൈസ്തവ പ്രശ്‌നമാക്കി ഉയര്‍ത്തിയവര്‍ ഉണ്ടാക്കിയ വര്‍ഗീയത വലുതാണ്. രാജ്യം മുഴുവന്‍ മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങള്‍ സംഘപരിവാര്‍ അതിക്രമങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുമ്പോള്‍ ഒന്നിച്ച് നില്‍ക്കേണ്ടവര്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനുള്ള ബിജെപി നീക്കം സഭ നേതൃത്വത്തില്‍ ചിലര്‍ കാണാതെ പോയി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുനമ്പം വിഷയത്തില്‍ ഭേദഗതി നിയമം കൊണ്ട് പരിഹാരമാകില്ലെന്ന എസ്ഡിപിഐ നിലപാട് ശരിയാണെന്ന് കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it