Latest News

വഖഫ് ബിൽ ചർച്ച തുടരുന്നു

വഖഫ് ബിൽ ചർച്ച തുടരുന്നു
X

ന്യൂഡൽഹി : ഇന്ത്യ മുന്നണിയിലേയും പ്രതിപക്ഷ കക്ഷികളുടെയും കടുത്ത പ്രതിഷേധം നടക്കുന്നതിനിടെ ലോക്‌സഭയില്‍ വഖഫ് ബില്ലില്‍ ചര്‍ച്ച തുടരുകയാണ്.ചര്‍ച്ച അന്തിമഘട്ടത്തിലാണ്. 10 മണിക്കൂര്‍ ആയി ചര്‍ച്ച തുടരുന്നു.കേന്ദ്ര പാർലമെൻററി കാര്യമന്ത്രി കൂടിയായ ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു ആണ് ലോകസഭയിൽ ബിൽ അവതരണം നടത്തിയത്.

വഖഫ് ബില്ലിനെ ഒറ്റക്കെട്ടായി നേരിടാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ ഗെയുടെ നേതൃത്വത്തിൽ പാർലമെൻറ് മന്ദിരത്തിൽ യോഗം ചേരുകയും, ഇൻഡ്യ സംഖ്യത്തിലെ ഘടകകക്ഷികൾ ഒന്നിച്ച് ബില്ലിനെ എതിർക്കുകയും ചെയ്തു. കെ സി വേണുഗോപാൽ, എൻ കെ പ്രേമചന്ദ്രൻ ,ഇ ടി മുഹമ്മദ് ബഷീർ, കെ രാധാകൃഷ്ണൻ, ഹൈബി ഈഡൻ അടക്കമുള്ള പ്രതിപക്ഷ എംപിമാർ ബില്ലിനെ എതിർത്ത് സംസാരിച്ചു.

വഖഫ് സ്വത്തുക്കൾ നിയമത്തിന്റെ പഴുതിലൂടെ തട്ടിയെടുക്കാൻ ആണ് പുതിയ ഭേദഗതി കൊണ്ടുവരുന്നതെന്നും, സാമൂഹിക നന്മയും പുരോഗതിയും ലക്ഷ്യം വെച്ച് ദാനം ചെയ്ത സ്വത്തുക്കളാണ് വഖഫ് എന്നും,ഭരണഘടന വിരുദ്ധവും ജനാധിപത്യവിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ ഭീകര നിയമങ്ങൾ ആവർത്തിക്കരുതെന്നും ചർച്ചയിൽ പങ്കെടുത്തവർ സംസാരിച്ചു.

വഖഫ് ഭേദഗതി ബില്ലിനെ മുനമ്പം ഭൂമിയുമായി ബന്ധപ്പെടുത്തുന്നത് ദുഷ്ടരാക്കും, വസ്തുതാ വിരുദ്ധവുമാണ്. തെറ്റിദ്ധാരണ പരത്തി അനുകൂല സാഹചര്യമൊരുക്കാനാണ് കേന്ദ്രസർക്കാർ മുനമ്പം ഭൂമി വിഷയത്തെ പുതിയ ഭേദഗതിയുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുന്നതെന്നും, എം പി മാർ പറഞ്ഞു. അധികാരത്തിലെത്തിയശേഷം ചുട്ടെടുത്ത നിയമങ്ങളിൽ ഭൂരിപക്ഷവും ന്യൂനപക്ഷ വിരുദ്ധവും, രാജ്യത്തെ പൗരന്മാരെ വിഭജിക്കുന്നതും, ആണെന്നും രാജ പുരോഗതിയോ പൗരന്മാരുടെ ക്ഷേമമോ അല്ല ബിജെപി സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും മറിച്ച് വംശീയ ഉന്മൂലനമാണ് ചെയ്യുന്നത് എന്നും ലോകസഭയിൽ പ്രതിപക്ഷ എം പി മാർ പറഞ്ഞു.ന്യൂനപക്ഷ വിഭാഗങ്ങളിലെ കുട്ടികളുടെ സ്കോളർഷിപ്പ് ഇല്ലാതാക്കിയവർ കൊണ്ടുവരുന്ന ബില്ല് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമമല്ലെന്ന് രാധാകൃഷ്ണൻ എംപി പറഞ്ഞു.

രജ്യത്ത് നടപ്പിലാക്കുന്നത് സംഘപരിവാർ അജണ്ടയാണെന്നും രാഷ്ട്രീയ നേട്ടത്തിന് രാജ്യത്തെ വിഭജിക്കരുതെന്നും കെസി വേണുഗോപാൽ പറഞ്ഞുബില്ലിലൂടെ മുസ്ലീങ്ങളുടെ സ്വത്തുക്കൾ കൈക്കലാക്കാൻ ലക്ഷ്യം വെക്കുന്നു എന്നും ന്യൂനപക്ഷങ്ങളെ കേന്ദ്രസർക്കാർ രണ്ടാംതര പൗരന്മാരായി കാണുന്നതെന്നും മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ദുർബലപ്പെടുത്തുന്ന ബില്ല് നഗ്നമായ ഭരണഘടനാ ലംഘനം ആണെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

Next Story

RELATED STORIES

Share it