- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാലിന്യനിര്‍മാര്‍ജ്ജനം: 200 ഗ്രാമപഞ്ചായത്തുകള്‍ ഒക്ടോബര്‍ 2ന് ഒ.ഡി.എഫ് പ്ലസ് കൈവരിക്കുന്നു
തിരുവനന്തപുരം: ഗ്രാമപ്രദേശങ്ങളില്‍ വെളിയിട വിസര്‍ജ്ജനമുക്ത സംസ്ഥാനമെന്ന പദവി 2016 ല്‍ കൈവരിച്ച കേരളം മറ്റൊരു നാഴികകല്ല് കൂടി ഒക്ടോബര്‍ രണ്ടിന് പിന്നിടുന്നു. വെളിയിട വിസര്‍ജ്ജന മുക്ത സുസ്ഥിരതാ കാംപയിന്റെ ഭാഗമായുള്ള അധിക മാനദണ്ഡങ്ങള്‍ കൂടി (ഒ.ഡി.എഫ് പ്ലസ്) പാലിച്ചുകൊണ്ട് 200 ഗ്രാമപഞ്ചായത്തുകള്‍ ഒക്ടോബര്‍ രണ്ടിന് ഒ.ഡി.എഫ് പ്ലസ് പദവി കൈവരിക്കും.
ഗ്രാമങ്ങളിലെ മുഴുവന്‍ വീടുകളിലും ശുചിമുറി സൗകര്യവും അവയുടെ ഉപയോഗവും ഉറപ്പാക്കുകയും പാഴ്വസ്തു ശേഖരണത്തിനായുള്ള വാതില്‍പ്പടി ശേഖരണം ശാസ്ത്രീയമായ മലിനജല പരിപാലനം, പ്ലാസ്റ്റിക് മാലിന്യ പരിപാലനം, സാമൂഹികവും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കോളനികളിലും മറ്റും സാമൂഹിക ഖരദ്രവ മാലിന്യ പരിപാലന സൗകര്യങ്ങള്‍ പൊതുജനാവബോധം വളര്‍ത്തുന്നതിനായി സന്ദേശ ബോര്‍ഡുകള്‍, ചൂമരെഴുത്തുകള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ സമയബന്ധിതമായി പാലിച്ചുകൊണ്ടാണ് 200 ഗ്രാമപഞ്ചായത്തുകള്‍ ആദ്യഘട്ടത്തില്‍ പദവി സ്വന്തമാക്കിയത്.
ഈ വര്‍ഷം ഡിസംബറോടെ 500 പഞ്ചായത്തുകളെ ഈ പദവിയില്‍ എത്തിക്കാനാണ് ഹരിതകേരളം മിഷന്, ശുചിത്വമിഷന്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവ ലക്ഷ്യമിടുന്നത്.
കേന്ദ്ര കുടിവെള്ള ശുചിത്വമന്ത്രാലയം രാജ്യത്തെ ഗ്രാമീണ മേഖലയുടെ ശുചിത്വ നിലവാര നിര്‍ണ്ണയം നടത്തുന്നതിനായി സംഘടിപ്പിക്കുന്ന 'സ്വച്ഛ് സര്‍വ്വേക്ഷന്‍ ഗ്രാമീണ്‍ 2021' ന് ഒക്ടോബര്‍ ആറിന് തുടക്കമാകും. സര്‍വ്വേ മാനദണ്ഡങ്ങളും, നടപടിക്രമങ്ങളും സംബന്ധിച്ച് ഒക്ടോബര്‍ ആറിന് നടക്കുന്ന സംസ്ഥാനതല പരിശീലനങ്ങളോടെയാവും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുക.
RELATED STORIES
സാഹിത്യകാരൻ എം ടി യുടെ വിയോഗം; സംസ്ഥാനത്ത് രണ്ടു ദിവസം ദുഃഖാചരണം
25 Dec 2024 5:41 PM GMTമലയാളത്തിൻ്റെ വിഖ്യാത സാഹിത്യകാരൻ എം ടിക്ക് വിട
25 Dec 2024 5:12 PM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTബൈക്കില്‍ ലിഫ്റ്റ് നല്‍കും; മോഷണവും പീഡനവും; പഞ്ചാബില്‍ 11 പേരെ കൊന്ന...
25 Dec 2024 1:59 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMTപയ്യാമ്പലത്ത് റിസോര്‍ട്ടിന് തീയിട്ട ശേഷം ജീവനക്കാരന് ആത്മഹത്യ ചെയ്തു
25 Dec 2024 11:52 AM GMT