Latest News

മാലിന്യമുക്ത വടകര: നഗരസഭക്ക് ആസ്‌ത്രേലിയന്‍ സഹായം

മാലിന്യമുക്ത വടകര: നഗരസഭക്ക് ആസ്‌ത്രേലിയന്‍ സഹായം
X

വടകര: മാലിന്യസംസ്‌കരണത്തില്‍ മാതൃകാപരമായ നേട്ടം കൈവരിച്ച വടകര നഗരസഭയ്ക്ക് സര്‍ക്കുലര്‍ ഇക്കൊണോമിയുടെയും സമുദ്ര സംരക്ഷണത്തിന്റെയും ഭാഗമായി ആസ്‌ത്രേലിയയിലെ സിഡ്‌നിയുടെ സഹായഹസ്തം. അന്താരാഷ്ട്ര തലത്തിലുള്ള 25 കോര്‍പറേറ്റ് കമ്പനികളുടെ സഹകരണത്തോടെ പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തിന് പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പദ്ധതികള്‍ നടപ്പാക്കുന്നതിനായി ആസ്‌ത്രേലിയയിലെ 'ബെയര്‍ ഫുട് മണ്‍സൂണ്‍' കമ്പനിയുടമ മിസ്വിന്‍ വടകര നഗരസഭയിലെത്തി.

ഇതേപോലെയുള്ള പദ്ധതികള്‍ ഇപ്പോള്‍ നെതര്‍ലാന്‍ഡില്‍ ചെയ്യുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വടകരയില്‍ എത്തിയതെന്നും മൂന്ന് മാസം കൊണ്ട് മാലിന്യസംസ്‌കരണത്തിന് ആവശ്യമായ പ്രോജക്ട് റിപോര്‍ട്ട് തയ്യാറാക്കി ഫണ്ടിങ് ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ പി ബിന്ദു, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ പി പ്രജിത, സെക്രട്ടറി മനോഹര്‍, ഹരിയാലി കോഡിനേറ്റര്‍ മണലില്‍ മോഹനന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നബീലത് എന്നിവര്‍ മുനിസിപ്പാലിറ്റിയിലെ മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍ നേരിട്ട് കാണിച്ചുകൊടുക്കുകയും ഹരിതകര്‍മ്മസേന അംഗങ്ങളുമായി സംവദിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it