Latest News

ഗംഗയിലെയും യമുനയിലെയും ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

ഗംഗയിലെയും യമുനയിലെയും ജലനിരപ്പ് ഉയരുന്നു; മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍
X

ലഖ്‌നോ: ഗംഗയിലെയും യമുനയിലെയും ജലനിരപ്പ് ഉയരുന്നു. ഇന്ന് വൈകീട്ടോടെ അപകടകരമായ നിലയിലേക്ക് ഉയര്‍ന്നേക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ബന്ധപ്പെട്ട വകുപ്പുകളോട് ജാഗ്രത പാലിക്കാനും തയ്യാറെടുപ്പുകള്‍ നടത്താനും നിര്‍ദേശം നല്‍കി.

പ്രയാഗ് രാജില്‍ ഗംഗയിലെയും യമുനയിലെയും ജലനിരപ്പ് അപകടനിലയിലേക്ക് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്(84.73 മീറ്റര്‍). താഴ്ന്ന പ്രദേശങ്ങളില്‍ സ്ഥിതി ഗുരുതരമാണ്.

ജലനിരപ്പ് ഉയര്‍ന്നതോടെ ജനങ്ങള്‍ സുരക്ഷിത താവളങ്ങളിലേക്ക് നീങ്ങാന്‍ തുടങ്ങിയിട്ടുണ്ട്.

ശനിയാഴ്ചയിലെ കണക്കനുസരിച്ച് ഗംഗയില്‍ ജലനിരപ്പ് 84.03 മീറ്ററായിട്ടുണ്ട്.

യമുനയില്‍ നെയ്‌നി പ്രദേശത്ത് ഇതേസമയത്ത് 85.88 മീറ്ററായി ജലനിരപ്പ് ഉയര്‍ന്നു.

കഴിഞ്ഞ നാല് മണിക്കൂറായി ഈ രണ്ട് നദികളിയെും ജല നിരപ്പ് 10-11 സെന്റി മീറ്റര്‍ വച്ചാണ് ഉയരുന്നത്.

ഇന്ന് വൈകീട്ടത്തോടെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നേക്കുമെന്ന് ആശങ്കയുണ്ട്.

ഗംഗ നഗര്‍, നെവാദ, അശോക് നഗര്‍, ബെലിഗവോണ്‍, രാജാപൂര്‍, ബാദ, ഛോദ്ദാ ബഘാര, ബദ്ര തുടങ്ങിയ പ്രദേശങ്ങളില്‍ വലിയ തോതിലാണ് വെള്ളം കയറുന്നത്.

വാരണാസിയില്‍ ജല നിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

ഗംഗയിലെ മുന്നറിയിപ്പ് പരിധിയായി കണക്കാക്കുന്നത് 70.26 മീറ്ററാണ്. ജലനിരപ്പ് ഈ അളവ് പിന്നിട്ടുകഴിഞ്ഞു.

Next Story

RELATED STORIES

Share it