Latest News

'വയനാട് എന്റെ നാട്': ജിദ്ദയില്‍ വയനാട് ജില്ലക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു

വയനാട് എന്റെ നാട്: ജിദ്ദയില്‍ വയനാട് ജില്ലക്കാരുടെ കൂട്ടായ്മ രൂപീകരിച്ചു
X

ജിദ്ദ: 'വയനാട് എന്റെ നാട്' എന്ന പേരില്‍ ജിദ്ദയില്‍ പുതിയ കൂട്ടായ്മ രൂപീകരിച്ചു. ഷിബു സെബാസ്റ്റ്യന്‍ (കബനിഗിരി ) പ്രസിഡന്റ്, മന്‍സൂര്‍ വയനാട് (പുല്‍പള്ളിയെ )ജനറല്‍ സെക്രട്ടറി, ഗഫൂര്‍ അമ്പലവയല്‍ ട്രഷറര്‍ എന്നിവരാണ് പ്രധാന ഭാരവാഹികള്‍. 21 അംഗ എക്‌സികുട്ടീവ് കമ്മറ്റിയും നിലവില്‍വന്നു. വയനാട് ജില്ലയിലെ എല്ലാ പ്രദേശങ്ങളിലേയും സൗദി ജിദ്ദാ പ്രവാസികളെ ഉള്‍കൊള്ളിച്ചുകൊണ്ട് കക്ഷി-രാഷ്ട്രിയ, ജാതി, മതവിത്യാസമില്ലാതെ ഒത്തൊരുമയോടെ ന്യായമായ വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് മുന്നോട്ടു പോകുമെന്ന് കമ്മറ്റി രക്ഷാധികാരി അബൂബക്കര്‍ പോക്കര്‍ (ബത്തേരി) അറിയിച്ചു.

ഇതിനകം തന്നെ നൂറോളം വരുന്ന വയനാട്കാരെ ഉള്‍പ്പെടുത്തി ഒരു വാട്‌സാപ്പ് ഗ്രൂപ്പും നിലവില്‍ വന്നിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകളില്‍ മെമ്പര്‍ഷിപ്പ് വിതരണം ചെയ്യുമെന്നും കമ്മറ്റി അറിയിച്ചു.

മറ്റു ഭാരവാഹികളായി ഫൈസല്‍ പേരിയ, ശാഹുല്‍ ഹമീദ് മാടക്കര, (വൈസ് പ്രസിഡന്റ്മാര്‍), ഷമീര്‍ ഹസ്സന്‍ പുല്‍പള്ളി, ജോസഫ് ചുള്ളിയോട് (ജോയിന്‍ സെക്രട്ടറിമാര്‍), മുജീബ് കല്‍പ്പറ്റ(കള്‍ച്ചറല്‍ സെക്രട്ടറി ), നജ്മു സാഗര്‍ മേപ്പാടി (മീഡിയ കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായി ബിനു ജോസഫ് നടവയല്‍, ഹമീദ് മേലേതില്‍, ഷാജഹാന്‍, ഷൗക്കത്ത് അലി, ലത്തീഫ് വെള്ളമുണ്ട, മുജീബ്. എന്‍. കെ, നിഷാദ്.എ എന്നിവരേയും തിരഞ്ഞെടുത്തു.

മൊബൈല്‍ നമ്പര്‍: 0502345755, 0502099346

Next Story

RELATED STORIES

Share it