Latest News

വയനാട് ഉരുള്‍പൊട്ടല്‍; ചാലിയാറില്‍ നിന്ന് ഇന്ന് ഒരു മൃതദേഹവും ഒരു ശരീര ഭാഗവും ലഭിച്ചു

വയനാട് ഉരുള്‍പൊട്ടല്‍; ചാലിയാറില്‍ നിന്ന് ഇന്ന് ഒരു മൃതദേഹവും ഒരു ശരീര ഭാഗവും ലഭിച്ചു
X

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയില്‍ തുടരുന്ന തിരച്ചിലില്‍ ഇന്ന് (വ്യാഴം) ഒരു മൃതദേഹവും ഒരു ശരീര ഭാഗവു കൂടി ലഭിച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച ആകെ മൃതദേഹങ്ങള്‍ 78 ഉം ശരീര ഭാഗങ്ങള്‍ 166 ഉം ആയി. ആകെ 244 എണ്ണം. 40 പുരുഷന്മാരുടെയും 31 സ്ത്രീകളുടെയും 3 ആണ്‍കുട്ടികളുടെയും 4 പെണ്‍കുട്ടികളുടെയും മൃതദേഹങ്ങളാണ് ലഭിച്ചത്. ഉരുള്‍പൊട്ടലുണ്ടായതിനു ശേഷം 10 ദിവസമായി ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുകയാണ്.

ഇതിനകം 242 മൃതദേഹങ്ങളുടെയും അവശിഷ്ടങ്ങളുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. 232 എണ്ണം വയനാട്ടിലേക്ക് കൊണ്ട് പോകുകയും മൂന്നെണ്ണം ബന്ധുക്കള്‍ ഏറ്റെടുക്കുകയും ചെയ്തു. 7 ശരീര ഭാഗങ്ങള്‍ പൂര്‍ണമായി ഡി.എന്‍.എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.





Next Story

RELATED STORIES

Share it