Latest News

വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതി; പ്രഖ്യാപനം നാളെ

വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതി; പ്രഖ്യാപനം നാളെ
X

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിയുടെ പ്രഖ്യാപനം നാളെ. രാവിലെ 11ന് കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തിലാണ് പദ്ധതി പ്രഖ്യാപിക്കുക. 784 ഏക്കറില്‍ 750 കോടി ചിലവില്‍ രണ്ട് ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് തീരുമാനം. 1000 സ്‌ക്വയര്‍ ഫീറ്റുള്ള ഒറ്റനില വീടുകളാകും ടൗണ്‍ഷിപ്പിലുണ്ടാവുക. ടൗണ്‍ഷിപ്പിന്റെ നിര്‍മാണ ചുമതല ഒരു ഏജന്‍സിയെ ഏല്‍പ്പിക്കാനും മേല്‍നോട്ട സമിതിയെ നിയോഗിക്കാനുമാണ് ധാരണ. പദ്ധതി രേഖയില്‍ സ്പോണ്‍സര്‍മാരുടെ ലിസ്റ്റ് ഉള്‍പ്പെടുത്തുമെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.

പുനരധിവാസം വേഗത്തിലാക്കാന്‍ സ്ഥലമേറ്റെടുപ്പ് നടപടി വേഗത്തിലാക്കാനും യോഗം തീരുമാനിച്ചു. കിഫ്ബി തയ്യാറാക്കിയ 1000 സ്‌ക്വയര്‍ ഫീറ്റ് വീടിന്റെ പ്ലാനാണ് തത്വത്തില്‍ അംഗീകരിച്ചിട്ടുള്ളത്. 38 സംഘടനകള്‍ ഇതിനകം വീട് വെയ്ക്കാന്‍ സഹായം വാഗ്ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ച് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായി നേരിട്ട് സംസാരിച്ച് പദ്ധതി തയ്യാറാക്കും.

Next Story

RELATED STORIES

Share it