Latest News

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍
X

വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഔദ്യോഗികമായി ഏറ്റെടുത്തു. ജില്ലാ കലക്ടര്‍ ഡോ. മേഘശ്രീ എസ്‌റ്റേറ്റ് ഭൂമിയില്‍ നോട്ടീസ് പതിച്ചു. നാളെ മുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് കലക്ടര്‍ വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട 17 കോടി രൂപ ട്രഷറി മുഖാന്തിരം അടച്ചെന്ന് റവന്യൂ മന്ത്രി കെ രാജനും അറിയിച്ചു.

കലക്ടര്‍ അടക്കം റവന്യു വകുപ്പിന്റെ ഒരു സംഘം എല്‍സ്റ്റണ്‍ എസ്‌റ്റേറ്റില്‍ ക്യാംപ് ചെയ്യുകയാണ്. സര്‍വേയര്‍മാര്‍ ഉള്‍പ്പടെ ഇക്കൂട്ടത്തില്‍ ഉണ്ട്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എല്‍സ്റ്റണ്‍ എസ്‌റ്റേറ്റ് ആധികാരികമായി ടൗണ്‍ഷിപ്പിന് വേണ്ടി ഏറ്റെടുത്തുകൊണ്ടുള്ള ശിലാഫലകം അവിടെ പ്രതിഷ്ഠിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.

Next Story

RELATED STORIES

Share it