- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കാലാവസ്ഥാ വിവരങ്ങള്‍ ഇനി കുട്ടികളിലൂടെ അറിയാം
തിരുവനന്തപുരം: കാലാവസ്ഥാ വിവരങ്ങളറിയാന്‍ ഇനി സര്‍ക്കാര്‍ അറിയിപ്പുകള്‍ക്ക് കാതോര്‍ത്തിരിക്കേണ്ടതില്ല. പ്രാദേശിക കാലാവസ്ഥ പ്രവചിക്കാന്‍ സംസ്ഥാനത്തെ 240 സ്‌കൂള്‍ മുറ്റങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഭൂമിശാസ്ത്രം പഠനവിഷയമായി വരുന്ന സ്‌കൂളുകളിലാണ് വെതര്‍ സ്‌റ്റേഷനുകള്‍ വരുന്നത്. ജില്ലയില്ലെ 18 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കുന്നുമ്മല്‍ ബിആര്‍സി പരിധിയില്‍ കുറ്റിയാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ബ്ലോക്കിലെ കാലാവസ്ഥാ സ്‌റ്റേഷന്‍ ഒരുങ്ങുന്നത്.
മലയോര മേഖലയായ കുന്നുമ്മല്‍ ബ്ലോക്കിലെ വിവിധ പഞ്ചായത്തുകള്‍ക്ക് കേന്ദ്രം ഉപകാരപ്രദമാവുമെന്നാണ് വിലയിരുത്തല്‍. 90,000 രൂപയാണ് പദ്ധതിക്കായി സര്‍ക്കാര്‍ അനുവദിച്ചത്. മഴയുടെ അളവ്, അന്തരീക്ഷത്തിന്റെ ആര്‍ദ്രത, കാറ്റിന്റെ ദിശ, വേഗത, അന്തരീക്ഷ ഊഷ്മാവ് തുടങ്ങിയവ തിരിച്ചറിയാന്‍ ഇത്തരം കാലാവസ്ഥാ കേന്ദ്രങ്ങള്‍ വഴി സാധിക്കും. ഇതിനായി സ്‌കൂളിലെ വെതര്‍ സ്‌റ്റേഷനില്‍ തെര്‍മൊമീറ്ററും വിന്‍ഡ് വെയ്‌നും അനിമൊമീറ്ററും ഉള്‍പ്പെടെയുള്ളവ സജ്ജമാക്കിക്കഴിഞ്ഞു. ഭൂമിശാസ്ത്രപഠനം പ്രായോഗികവും രസകരവുമാക്കിത്തീര്‍ക്കുന്നതിന് സമഗ്ര ശിക്ഷാകേരള പദ്ധതിയുടെ കീഴിലാണ് കാലാവസ്ഥാ കേന്ദ്രങ്ങള്‍ ഒരുങ്ങുന്നത്.
RELATED STORIES
സിറിയന്‍ പ്രതിരോധമന്ത്രിയായ് മര്‍ഹഫ് അബൂ ഖസ്റ
22 Dec 2024 1:16 AM GMTയെമനില്‍ യുഎസ് വ്യോമാക്രമണം(വീഡിയോ)
22 Dec 2024 12:36 AM GMTഅമിത് ഷായെ പുറത്താക്കണം; മുതലമടയില്‍ പ്രതിഷേധം
21 Dec 2024 5:47 PM GMTദമസ്കസില്‍ ഇറാന് എംബസി ജീവനക്കാരന് കൊല്ലപ്പെട്ടു
21 Dec 2024 5:10 PM GMTഹമാസില്‍ പുതുതായി 4000 പ്രവര്‍ത്തകര്‍ ചേര്‍ന്നെന്ന് റിപോര്‍ട്ട്
21 Dec 2024 4:49 PM GMTഅരുവിക്കുത്ത് വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
21 Dec 2024 4:26 PM GMT