Latest News

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്
X

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ചൂടു കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പകൽ 11 മണി മുതൽ ഉച്ച മൂന്നുമണി വരെ താപനില 2 ഡിഗ്രി മുതൽ 3 ഡിഗ്രി വരെ ഉയരും. പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കുട്ടികളടക്കമുള്ളവർ ധാരാളം വെള്ളം കുടിക്കുക, ചായ, കാപ്പി പോലെയുള്ള പാനീയങ്ങൾ പകൽ സമയങ്ങളിൽ ഒഴിവാക്കുക, സ്കൂളിൽ കുട്ടികൾക്കാവശ്യമായ ജല ലഭ്യത ഉറപ്പു വരുത്തുക, പകൽ പുറത്തിറങ്ങുന്നവർ തൊപ്പിയോ കുടയോ കയ്യിൽ കരുതുക, അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക തുടങ്ങി നിരവധി മുന്നറിയിപ്പുകൾ ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്. കാലാവസ്ഥ മുനറിയപ്പുകൾ അവഗണിക്കരുതെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

Next Story

RELATED STORIES

Share it