Latest News

ക്ഷേമ പെന്‍ഷന്‍; കുടിശികയില്‍ ഒരു ഗഡു കൂടി അനുവദിക്കുമെന്ന് സര്‍ക്കാര്‍

ക്ഷേമ പെന്‍ഷന്‍; കുടിശികയില്‍ ഒരു ഗഡു കൂടി അനുവദിക്കുമെന്ന് സര്‍ക്കാര്‍
X

തിരുവനന്തപുരം: ക്ഷേമ പെന്‍ഷന്‍ കുടിശികയില്‍ ഒരു ഗഡു കൂടി അനുവദിക്കുമെന്ന് സര്‍ക്കാര്‍. മെയ് മാസം നല്‍കുന്ന ക്ഷേമപെന്‍ഷനൊപ്പം കുടിശിക കൂടി നല്‍കാനാണ് തീരുമാനം എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഒരോ ഗുണഭോക്താവിനും 3,200 രൂപവീതം ലഭിക്കും.

കേരളത്തില്‍ 62 ലക്ഷത്തോളം പേര്‍ക്കാണ് ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നത്. സാമ്പത്തിക ഞെരുക്കമാണ് പെന്‍ഷന്‍ വിതരണം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വാദം. അഞ്ചു ഗഡുക്കളാണ് കുടിശികയായത്. പിന്നീട് അവ സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു.

Next Story

RELATED STORIES

Share it