Latest News

ശ്രീലങ്കന്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ എന്തൊക്കെ?

ശ്രീലങ്കന്‍ പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ എന്തൊക്കെ?
X

പ്രസിഡന്റ് ഗോതബയ രാജപക്‌സെയുടെ കൊളംബോയിലെ വസതിയില്‍ പ്രതിഷേധക്കാര്‍ ഇരച്ചുകയറിയതിനെ തുടര്‍ന്ന് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജിവച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ രാജി പ്രഖ്യാപിച്ചത്.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്ത് ഏറെ നാളായി പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പ്രതിഷേധ റാലി നിയന്ത്രണാതീതമായതോടെ പ്രതിഷേധക്കാര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രസിഡന്റ് കഴിഞ്ഞ ദിവസം തന്നെ നാവികസേനാ ആസ്ഥാനത്തേക്ക് മാറിയിരുന്നു.

1948ന് ശേഷമുള്ള ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. വിദേശനാണ്യശേഖരം കുറഞ്ഞതോടെ കടുത്ത ഇന്ധനക്ഷാമമാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. മരുന്നും ഭക്ഷണവും ആവശ്യത്തിന് ലഭിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ ഇതാണ്:

1. പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജിവയ്ക്കണം.

2. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും മുഴുവന്‍ സര്‍ക്കാരും കാബിനറ്റ്, നോണ്‍ ക്യാബിനറ്റ്, ഡെപ്യൂട്ടി മന്ത്രിമാരും അടിയന്തരമായി രാജിവെക്കണം.

3. രാജപക്‌സെ, വിക്രമസിംഗെ ഭരണം അവസാനിപ്പിച്ച് 'സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളും ജനകീയ സമരം ഉയര്‍ത്തിയ ആവശ്യങ്ങളും പരിഗണിക്കുന്ന ഒരു ഇടക്കാല സര്‍ക്കാര്‍ സ്ഥാപിക്കണം.

4. ഒരു പുതിയ ഭരണഘടന നിലവില്‍ വരുന്നതുവരെ, പ്രസിഡന്റിന്റെ എക്‌സിക്യൂട്ടീവ് അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കണം. നിയമത്തിനുമുന്നില്‍ തുല്യതവേണം. ജനാധിപത്യ സ്ഥാപനങ്ങളും ജനാധിപത്യവല്‍ക്കരണവും ശക്തിപ്പെടുത്തണം,

5. ജനങ്ങളുടെ പരമാധികാരത്തെ അംഗീകരിക്കുന്ന ഒരു പുതിയ ഭരണഘടന സ്ഥാപിക്കണം. ജീവിക്കാനുള്ള അവകാശം മൗലികാവകാശമായി സ്ഥാപിക്കണം. എക്‌സിക്യൂട്ടീവ് പ്രസിഡന്‍സി നിര്‍ത്തലാക്കണം. നീതിയുക്തമായ തിരഞ്ഞെടുപ്പിന് ഉചിതമായ നടപടി സ്വീകരിക്കണം.

Next Story

RELATED STORIES

Share it