Latest News

ലോക്ക് ഡൗണ്‍ നീട്ടുമോ? പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍ എന്ത് നിലപാട് സ്വീകരിച്ചു?

ലോക്ക് ഡൗണ്‍ നീട്ടുമോ? പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാനങ്ങള്‍ എന്ത് നിലപാട് സ്വീകരിച്ചു?
X

ന്യൂഡല്‍ഹി: മെയ് 17ഓടെ അവസാനിക്കാനിരിക്കുന്ന ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടന്നു. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ലോക്ക് ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ പ്രതികരണങ്ങളാണ് ഉയര്‍ന്നുവന്നത്. ലോക്ക്ഡൗണ്‍ ഏതാനും ദിവസം നീട്ടണമെന്ന ആവശ്യം ചിലരുയര്‍ത്തിയപ്പോള്‍ മറ്റ് ചിലര്‍ ലോക്ക് ഡൗണ്‍ തുടരുകയും എന്നാല്‍ ഇളവുകള്‍ വര്‍ധിപ്പിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. ചിലര്‍ പൊതുഗതാഗതം ആരംഭിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്.

സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ പരിഗണിച്ചായിരിക്കും പ്രധാനമന്ത്രി ഭാവി പദ്ധതികള്‍ ആവിഷ്‌കരിക്കുക. ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനയാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്.

ട്രയിന്‍- വിമാന സര്‍വ്വീസുകള്‍ മെയ് 31 വരെ ആരംഭിക്കരുതെന്ന് തമിഴ്‌നാട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് രോഗവ്യാപനം വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ മെയ് 12 മുതല്‍ ട്രയിന്‍ സര്‍വീസുകള്‍ ആരംഭിക്കുന്നത് ഗുണകരമാവില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രി പറഞ്ഞു. .

കാര്‍ഷിക വിഭവങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകള്‍ തുറക്കണമെന്നാണ് ആന്ധ്രയുടെ ആവശ്യം. ചെറിയ പലിശയ്ക്ക് ജനങ്ങള്‍ക്ക് ലോണ്‍ നല്‍കണം, ആരോഗ്യ സുരക്ഷ പാലിച്ചുകൊണ്ട് പൊതുഗതാഗതം ആുവദിക്കണം- അങ്ങനെപോകുന്നു അവരുടെ ആവശ്യം.

തന്റെ സംസ്ഥാനത്ത് രാഷ്ട്രീയം കളിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പൊട്ടിത്തെറിച്ചു. ഫെഡറല്‍ സംവിധാനത്തില്‍ ഉറച്ചുനില്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പാസഞ്ചര്‍ ട്രയിന്‍ സര്‍വീസ് ആരംഭിക്കണമെന്നാണ് പ്രധാനമന്ത്രിയോട് തെലങ്കാന ആവശ്യപ്പെട്ടത്.

തങ്ങളുടെ സംസ്ഥാനത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനായിരിക്കണമെന്നാണ് ഛത്തീസ്ഗഡ് ആവശ്യപ്പെട്ടത്.

പഞ്ചാബ് ലോക്ക് ഡൗണ്‍ നീട്ടുന്നതിന് അനുകൂലമായിരുന്നെങ്കിലും സാമ്പത്തിക രംഗത്ത് ശാക്തീകരണത്തിനുള്ള നടപടി ഒപ്പം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

അസമും ലോക്ക് ഡൗണ്‍ നീട്ടണമെന്ന ആവശ്യമുന്നയിച്ചു. രണ്ടാഴ്ച നീട്ടണമെന്നാണ് ആവശ്യം.

കേരളം, റോഡ്- ട്രയിന്‍, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് ബസ് സര്‍വീസുകള്‍ ശ്രദ്ധാപൂര്‍വ്വം തുറക്കണമെന്ന അഭിപ്രായമാണ് പറഞ്ഞത്. ഇടത്തരം, ചെറുകിട വ്യവസായസ്ഥാപനങ്ങള്‍ക്ക് സഹായധനം നല്‍കണമെന്നും ആവശ്യപ്പെട്ടു.

ജൂണ്‍ ജൂലൈ മാസങ്ങളിലാണ് മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ വ്യാപകമാവുകയെന്നാണ് ഉദ്ദവ് പറഞ്ഞത്. അതുകൊണ്ട് ലോക്ക് ഡൗണ്‍ തുടരുന്ന തീരുമാനം ശ്രദ്ധാപൂര്‍വ്വം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവയും പൊതുഗതാഗതം തുറന്നുകൊടുക്കണമെന്ന ആവശ്യമാണ് ഉയര്‍ത്തിയത്.

Next Story

RELATED STORIES

Share it