Latest News

വീട്ടില്‍ കൊവിഡ് രോഗിയുണ്ടെങ്കില്‍ എന്തുചെയ്യണം?

വീട്ടില്‍ കൊവിഡ് രോഗിയുണ്ടെങ്കില്‍ എന്തുചെയ്യണം?
X

തിരുവനന്തപുരം: കൊവിഡ് രോഗി വീട്ടില്‍ കഴിയുമ്പോള്‍ മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ്. രോഗി ഒറ്റയ്ക്ക് മറ്റുളളവരില്‍ നിന്നൊഴിഞ്ഞ് ഒരു മുറിയില്‍ കഴിയുക. രോഗി മറ്റുളളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ ശ്രദ്ധിക്കണം. രോഗിയ്ക്ക് ഭക്ഷണമെത്തിക്കുക, രോഗി കഴുകിയ വസ്ത്രങ്ങള്‍ പുറത്തു കൊണ്ടു പോയി വിരിക്കുക തുടങ്ങി രോഗിയ്ക്ക് അത്യാവശ്യം ചെയ്തുകൊടുക്കേണ്ട സഹായങ്ങള്‍ കുടുംബത്തില്‍ ഒരംഗം മാത്രം ഏറ്റെടുത്ത് ചെയ്യുക. രോഗിയുമായോ രോഗിയുപയോഗിക്കുന്ന സാധനങ്ങളുമായോ നേരിട്ടു സമ്പര്‍ക്കത്തിലാകരുത്.

ഒഴിവാക്കാനാവത്ത ഏതെങ്കിലും സാഹചര്യത്തില്‍ ഇടപെടേണ്ടി വരുകയാണെങ്കില്‍ രോഗിയും സഹായിയും മൂന്ന് ലെയറുളളതോ 95 മാസ്‌ക്കോ ശരിയായി ധരിക്കുകയും അകലം പാലിക്കുകയും വേണം. രോഗിയുടെ മുറിയുടെ ജനാലകള്‍ തുറന്നിട്ട് വായുസഞ്ചാരമുറപ്പാക്കുക. രോഗിയുടെ ഉപയോഗത്തിനായി ആഹാരം കഴിക്കാനുളള പാത്രങ്ങള്‍ പ്രത്യേകം നല്‍കണം. വീട്ടിലെ അംഗങ്ങള്‍ മാസ്‌ക് ധരിക്കണം. എല്ലാവരും കൈകള്‍ ഇടയ്ക്കിടെ സോപ്പും വെളളവുമുപയോഗിച്ച് കഴുകുക. അല്ലെങ്കില്‍ കൈയ്യില്‍ സാനിട്ടൈസര്‍ പുരട്ടുക. വീട്ടിലെ അംഗങ്ങളെല്ലാവരും വീട്ടില്‍ തന്നെ കഴിയുക.

വീട്ടില്‍ കൊവിഡ് രോഗിയുണ്ടെങ്കില്‍ മറ്റ് അംഗങ്ങള്‍ ബന്ധുവീടുകളില്‍ പോയി താമസിക്കുന്ന തെറ്റായ പ്രവണതയുണ്ട്. ഇത് രോഗവ്യാപനം ഉണ്ടാക്കും. വാക്‌സിന്‍ രണ്ട് ഡോസ് പൂര്‍ത്തിയായവരും രോഗിയുമായി നേരിട്ട് ഇടപെടരുത്. സന്ദര്‍ശകരെ അനുവദിക്കരുത്. വീടിനടുത്തുളള ആരോഗ്യപ്രവര്‍ത്തകരോട് വിവരങ്ങള്‍ പറയുകയും നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം.

Next Story

RELATED STORIES

Share it