Latest News

ഭര്‍ത്താവ് വാസക്ടമി ചെയ്തിട്ടും ഗര്‍ഭിണിയായ ഭാര്യക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ വിധി റദ്ദാക്കി

ഭര്‍ത്താവ് വാസക്ടമി ചെയ്തിട്ടും ഗര്‍ഭിണിയായ ഭാര്യക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ വിധി റദ്ദാക്കി
X

ഛണ്ഡീഗഡ്: ഭര്‍ത്താവ് സര്‍ക്കാര്‍ ആശുപത്രിയില്‍ വാസക്ടമി ചെയ്തിട്ടും ഗര്‍ഭിണിയായ യുവതിക്ക് ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ കീഴ്‌ക്കോടതി വിധി പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കി. വാസക്ടമി പരാജയപ്പെട്ടതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നിധി ഗുപ്തയുടെ ഉത്തരവ്.

1986ലാണ് ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ രാം സിങ് എന്നയാള്‍ വാസക്ടമി ശസ്ത്രക്രിയ നടത്തിയത്. വാസക്ടമി വിദഗ്ദനായ ഡോ. ആര്‍ കെ ഗോയലാണ് ശസ്ത്രക്രിയ നടത്തിയത്. അന്നത്തെ പദ്ധതി പ്രകാരം സര്‍ക്കാര്‍ രാം സിങിന് പണവും ബക്കറ്റും സമ്മാനമായി നല്‍കി. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നു മാസം ആയപ്പോഴേക്കും ഭാര്യ ഗര്‍ഭിണിയായി. ഇതേതുടര്‍ന്നാണ് രാം സിങ് കോടതിയില്‍ കേസ് കൊടുത്തത്. ഈ കേസില്‍ രാംസിങിനും ഭാര്യക്കും ഒരുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയായിരുന്നു. ഈ വിധിയെ ചോദ്യം ചെയ്ത് സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. 0.3 ശതമാനം മുതല്‍ ഒമ്പതു ശതമാനം വരെ വാസക്ടമി പരാജയപ്പെടാറുണ്ടെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നുമാസം ഭാര്യയുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശം രാം സിങ് ലംഘിച്ചതായും കോടതി പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഒരു കാര്യത്തിലും സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

Next Story

RELATED STORIES

Share it