Latest News

വന്യജീവി ആക്രമണം; നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍

വന്യജീവി ആക്രമണം; നാളെ വയനാട്ടില്‍ യുഡിഎഫ് ഹര്‍ത്താല്‍
X

വയനാട്: വന്യജീവി ആക്രമണത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. ദിവസേനയെന്നോണം ജില്ലയില്‍ ആക്രമണത്തില്‍ മനുഷ്യജീവനങ്ങള്‍ പൊലിഞ്ഞിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ഹര്‍ത്താല്‍.

43 ദിവസത്തിനിടെ നാലുപേരാണ് വന്യമൃഗ ആക്രമണത്തില്‍ വയനാട്ടില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂല്‍പ്പുഴയിലും ഇന്ന് രാവിലെയുമായി ഉണ്ടായ കാട്ടാന ആക്രമണത്തില്‍ മൂന്ന് മനുഷ്യരുടെ ജീവിതമാണ് നിലച്ചു പോയത്. സര്‍ക്കാര്‍ എന്നിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറല്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.കെ അഹമ്മദ് ഹാജി പറഞ്ഞു.

Next Story

RELATED STORIES

Share it