- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എതിര്‍ക്കാന്‍ 52 എംപിമാര്‍ മതി ബിജെപിക്കെതിരേ ഓരോ ഇഞ്ചിലും പോരാട്ടം: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഓരോ ദിവസവും ബിജെപിക്ക് തലവേദന സൃഷ്‌ടിക്കാന്‍ 52 പേര്‍ തന്നെ ധാരാളമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.ലോക്‌സഭയില്‍ 303 എംപിമാരുള്ള ബിജെപിയോട് ശക്തമായി തന്നെ ബിജെപിയെ എതിര്‍ക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മള്‍ 52 പേരേയുള്ളൂ. എന്നാല്‍ ഈ 52 പേരും ബിജെപിക്കെതിരെ ഓരോ ഇഞ്ചിലും പോരാട്ടം നടത്തുമെന്ന് ഞാന്‍ ഉറപ്പ് തരുന്നു. ഓരോ ദിവസവും ബിജെപിക്ക് തലവേദന സൃഷ്‌ടിക്കാന്‍ ഇത്ര പേര്‍ തന്നെ ധാരാളമാണ്. ഇന്ത്യയുടെ ഭരണഘടനയ്‌ക്ക് വേണ്ടിയാണ് നമ്മള്‍ പോരാടുന്നതെന്ന ബോധ്യം ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഉണ്ടാകണമെന്നും രാഹുല്‍ ഓര്‍മിപ്പിച്ചു. ബിജെപി എംപിമാരില്‍ നിന്ന് അധിക്ഷേപവും വിദ്വേഷവും നേരിടേണ്ടി വന്നേക്കാമെന്നും എന്നാല്‍ അതെല്ലാം ആസ്വാദിച്ച് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടതെന്നും രാഹുല്‍ എംപിമാരോട് നിര്‍ദ്ദേശിച്ചു.
അതേസമയം, കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെ യോഗം തിരഞ്ഞെടുത്തു. ലോക്‌സഭയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ ആരാവണമെന്ന് ഇനി സോണിയാ ഗാന്ധി തീരുമാനിക്കും. ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായി മുതിര്‍ന്ന നേതാവായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇതുവരെ ചുമതല വഹിച്ചത്. എന്നാല്‍ കര്‍ണാടകയിലെ ഗുല്‍ബാര്‍ഗയില്‍ നിന്നും മൽസരിച്ച അദ്ദേഹത്തിന് വിജയിക്കാനായില്ല. തുടര്‍ന്നാണ് പുതിയൊരാളെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. രാജ്യസഭയിലെ പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം പുതുതായി തിരഞ്ഞെടുക്കപ്പെട്ട 52 ലോക്‌സഭാ അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തുടരണമോയെന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്. രാഹുല്‍ തന്റെ രാജി തീരുമാനം പിന്‍വലിക്കണമെന്ന് യോഗത്തില്‍ നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെടുമെന്നാണ് വിവരം.
RELATED STORIES
വയോധികയെ കാറില്‍ കയറ്റി പെപ്പര്‍ സ്പ്രേ അടിച്ച് സ്വര്‍ണം കവര്‍ന്നു
6 Nov 2024 2:54 AM GMTഹോട്ടലില്‍ നിന്ന് കാര്‍ പുറത്ത് പോയത് അന്വേഷിക്കണമെന്ന് സിപിഎം;...
6 Nov 2024 2:45 AM GMTയുപിയില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വെടിയേറ്റു മരിച്ചു; വിദ്യാര്‍ഥി...
6 Nov 2024 1:35 AM GMTട്രെയിനുകള്‍ക്ക് ബോംബ് ഭീഷണി: ഹരിലാലിനെ തേടി പോലിസ്
6 Nov 2024 1:17 AM GMTയുഎസ് തിരഞ്ഞെടുപ്പ്: ട്രംപ് മുന്നില്‍
6 Nov 2024 1:12 AM GMT'ബാഗില്‍ കള്ളപ്പണമെന്ന് സംശയം'; പാലക്കാട് കോണ്‍ഗ്രസ് നേതാക്കളുടെ...
6 Nov 2024 1:04 AM GMT