- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപി-ജെഡി(യു) സഖ്യം പിരിയുന്നത് രാജ്യസഭയിലെ ശാക്തികബന്ധങ്ങളെ ബാധിക്കുമോ?

ബീഹാറില്‍ ബിജെപിയുമായുള്ള സഖ്യം അവസാനിച്ച ജെഡിയുവിന്റെ നീക്കം രാജ്യസഭയിലെ ശാക്തിക ബന്ധങ്ങളെ ചെറിയ തോതിലെങ്കിലും ബാധിച്ചേക്കും. ചൊവ്വാഴ്ചയാണ് അദ്ദേഹം എന്‍ഡിഎയുമായി പിരിഞ്ഞ് മുഖ്യമന്ത്രി പദം ഒഴിഞ്ഞത്. മണിക്കൂറുകള്‍ക്കകം വിശാല സഖ്യം രൂപീകരിച്ച് ഇന്ന് അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ആര്‍ജെഡി, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് അദ്ദേഹത്തെ ഈ നീക്കത്തില്‍ സഹായിക്കുന്നത്.
നിതീഷ് കുമാറിന്റെ ചാട്ടം രാജ്യസഭാ ഉപാധ്യക്ഷന്‍ സ്ഥാനത്തിരിക്കുന്ന ഹര്‍വിനാഷ് നാരായന് സിങ്ങിന്റെ ഭാവിയെ ബാധിക്കുമോയെന്ന് വ്യക്തമല്ല. ബിജെപിയുടെ പിന്തുണയോടെയാണ് അദ്ദേഹം തല്‍സ്ഥാനത്തെത്തിയത്. അദ്ദേഹം രാജിവയ്ക്കുമോ ഇല്ലയോ എന്ന് ഇപ്പോഴും വ്യക്തമല്ല. എന്‍ഡിഎ സഖ്യകക്ഷികള്‍ മാത്രമല്ല, അതില്‍ ഉള്‍പ്പെടാത്തവരും ഹര്വിനാഷിന് വോട്ട് ചെയ്തെന്ന് ജെഡിയു നേതാക്കള്‍ വാദിക്കുന്നു. അങ്ങനെയെങ്കില്‍ അദ്ദേഹം തല്‍സ്ഥാനത്ത് തുടര്‍ന്നേക്കാം. പക്ഷേ, ഇതുവരെയും തീരുമാനം വ്യക്തില്ല.

ഹര്‍വിനാഷ് നാരായന് സിങ്ങ്
ലോക്സഭയില്‍ 303 അംഗങ്ങളാണ് ഇപ്പോള്‍ ബിജെപിക്കുള്ളത്. പാതി സംഖ്യ 272 ആയതുകൊണ്ടുതന്നെ ഒരു ബില്ല് പാസ്സാക്കാന്‍ ബിജെപിക്ക് ആരെയും ആശ്രയിക്കേണ്ടിവരില്ല. എന്നാല്‍ രാജ്യസഭയില്‍ സ്ഥിതി കുറച്ച് വ്യത്യസ്തമാണ്.
ഭരണകക്ഷി 237 അംഗങ്ങളുള്ള രാജ്യസഭയില്‍ ബിജെപിക്ക് 91 അംഗങ്ങളാണ് ഉള്ളത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയും അവര്‍ തന്നെ. പക്ഷേ, ബില്ല് പാസ്സാക്കാന്‍ പലപ്പോഴും എന്‍ഡിഎ സഖ്യകക്ഷികളായ ഓള് ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ (എഐഎഡിഎംകെ) നാല് അംഗങ്ങളെയും ബിജു ജനതാദളിന്റെയും വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന്റെയും 18 എംപിമാരെയും ആശ്രയിക്കണം.
ജെഡി(യു)വിന് രാജ്യസഭയില്‍ അഞ്ച് അംഗങ്ങളും ലോക്സഭയില്‍ 16 അംഗങ്ങളുമാണുള്ളത്. നിലവില്‍ രാജ്യസഭയില്‍ ബില്ലുകള്‍ പാസ്സാക്കാനായത് മറ്റുള്ളവരുടെ സഹായത്താലാണ്.
ഉദാഹരണത്തിന് 2019ല്‍, ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും പ്രത്യേക പദവി റദ്ദാക്കുകയും ചെയ്ത ജമ്മു കശ്മീര്‍ പുനഃസംഘടന ബില്ലിന് ബിഎസ്പി, എഎപി തുടങ്ങിയ ചില പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണ വേണ്ടിവന്നു. ജെഡിയു എതിര്‍ത്തിട്ടും മുത്തലാഖ് നിരോധിക്കുന്നതിനുള്ള വിവാദ ബില്ലിനെ മറ്റുള്ളവര്‍ പിന്തുണച്ചതുകൊണ്ട് പാസ്സാക്കാനായി.
രാജ്യസഭയില്‍ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യത്തിലേക്ക് ഇപ്പോള്‍ ജെഡി(യു) ചേരുകയാണ്.
ഹരിവംശ് നാരായണ്‍ സിങ്ങിന്റെ വിഷയം ബിജെപി ഉന്നയിച്ചിട്ടില്ലെന്നും എന്‍ഡിഎയുടെ ഭാഗമല്ലാത്ത പല പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടതെന്നും ഒരു മുതിര്‍ന്ന ജെഡിയു നേതാവ് പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.
അദ്ദേഹത്തിന്റെ പേര് ബിജെപിയാണ് നിര്‍ദ്ദേശിച്ചതെങ്കിലും ബിജെപിയുടെ സഖ്യകക്ഷികളല്ലാത്ത നിരവധി പാര്‍ട്ടികളുടെ പിന്തുണയോടെയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. ഉദാഹരണത്തിന് ബിജെഡിയും ശിവസേനയും.
RELATED STORIES
പാകിസ്താനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും...
3 May 2025 6:29 AM GMTഗസയിൽ UNRWAയുടെ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച ഇസ്രായേലിനെ പിന്തുണച്ച...
2 May 2025 5:53 PM GMTപാകിസ്താന് നൽകുന്ന വായ്പകളും ഗ്രാൻ്റുകളും പുനപരിശോധിക്കാൻ ആഗോള...
2 May 2025 3:45 PM GMTഅർജൻ്റീനയിൽ ഭൂചലനം, സുനാമി മുന്നറിയിപ്പ്
2 May 2025 3:12 PM GMTആക്രമണം തുടര്‍ന്ന് ഇസ്രായേല്‍; ഗസയില്‍ ഇന്നു മാത്രം കൊല്ലപ്പെട്ടത് 20...
2 May 2025 9:27 AM GMTഹമാസിനെ പരാജയപ്പെടുത്തുക എന്നതാണ് ഇസ്രായേലിന്റെ പ്രാഥമിക ലക്ഷ്യം:...
2 May 2025 5:59 AM GMT