Latest News

പാചകവാതക വില വര്‍ധനക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ പ്രതിഷേധം

പാചകവാതക വില വര്‍ധനക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റിന്റെ പ്രതിഷേധം
X

കണ്ണൂര്‍: പാചകവാതക വില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വിമന്‍ ഇന്ത്യ മൂവ്‌മെന്റ് കണ്ണൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചു. 'അടുക്കള പൂട്ടിക്കുന്ന ഗ്യാസ് വില വര്‍ധന നരേന്ദ്രമോദി സര്‍ക്കാറിന്റെ ജനദ്രോഹം' എന്ന പ്രമേയത്തില്‍ നടന്ന പ്രതിഷേധം വിമന്‍ ഇന്ത്യ മൂവ്‌മെന്റ് ജില്ല ട്രഷറര്‍ ഫാത്തിമ അടുപ്പ് കത്തിച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഷഹനാസ് ബിക്കിരി വിഷയം അവതരിപ്പിച്ചു. പാചകവാതക വില വര്‍ധന മൂലം ജനജീവിതം ദുരിതപൂര്‍ണമായി മാറിയെന്ന് ഷഹനാസ് ബിക്കിരി പറഞ്ഞു. ഭരണപരാജയത്തില്‍ നിന്നും പൊതുജന ശ്രദ്ധ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഗീയ പ്രചാരണം നടത്തുകയാണ്. ഇതിനെതിരെ ജനാധിപത്യ സമരങ്ങള്‍ രൂപപ്പെടുത്തുവാന്‍ രാജ്യസ്‌നേഹികള്‍ ഒന്നിക്കണമെന്നും ഷഹനാസ് ബിക്കിരി അഭ്യര്‍ത്ഥിച്ചു.

കണ്ണൂര്‍ മണ്ഡലം സെക്രട്ടറി സമീറ ഷഫീഖ് സ്വാഗതം പറഞ്ഞു. കണ്ണൂര്‍ മണ്ഡലം ജോയിന്റ് സെക്രട്ടറി നാസില നന്ദി പറഞ്ഞു. ജില്ലാ കമ്മിറ്റി അംഗം കമറുന്നിസ, അഴീക്കോട് മണ്ഡലം പ്രസിഡന്റ് ജസീറ, ബുഷ്‌റ ഫാറൂഖ്, ധര്‍മ്മടം മണ്ഡലം സെക്രട്ടറി ഷറഫു നിഷ, കണ്ണൂര്‍ മണ്ഡലം കമ്മിറ്റി അംഗം അജ്‌നാസ്, ഖൈറുന്നീസ നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

Next Story

RELATED STORIES

Share it