Latest News

നിര്‍ധന കുടുംബങ്ങള്‍ക്ക് വെളിച്ചമെത്തിക്കുന്നത് ദൗത്യമാക്കി വയര്‍മെന്‍സ് കൂട്ടായ്മ

നിര്‍ധന കുടുംബങ്ങള്‍ക്ക് വെളിച്ചമെത്തിക്കുന്നത് ദൗത്യമാക്കി വയര്‍മെന്‍സ് കൂട്ടായ്മ
X

കാളികാവ്: വൈദ്യുതിയില്ലാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി വെളിച്ചമെത്തിക്കുന്ന ദൗത്യവുമായി കാളികാവിലെ ഇലക്ട്രിക്കല്‍ വയര്‍മാന്‍ സൂപ്പര്‍വൈസര്‍ ആന്റ് കോണ്‍ട്രാക്‌റ്റേഴ്‌സ് ഏകോപന സമിതി. ഓണ്‍ ലൈന്‍ പഠനത്തിനും വെളിച്ചത്തിനും സൗകര്യമൊരുക്കി മേഖലയിലെ ഇരുപതിലധികം വീടുകളില്‍ വൈദ്യുതി എത്തിച്ചാണ് അസോസിയേഷന്‍ മാതൃകാ പ്രവര്‍ത്തനം നടത്തിയത്.

മേലേ കാളികാവ് കോളനിയിലെ വൃദ്ധയായ കളത്തില്‍ കുപ്പച്ചിയുടെ വീട്ടിലാണ് അവസാനം വെളിച്ചമെത്തിച്ചത്. അടക്കാക്കുണ്ട് പരുന്നന്‍ കുഞ്ഞുകുട്ടന്‍, ചേരുകുളമ്പ് മച്ചാടന്‍ ലക്ഷ്മി, മച്ചാടന്‍സാമി എന്നീ മൂന്ന് കുടുംബങ്ങള്‍ക്ക് ഒരാഴ്ച മുമ്പാണ് സൗജന്യമായി വൈദ്യുതി എത്തിച്ചത്. കാളികാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി ജോതീന്ദ്രകമാറും അസിസ്റ്റന്റ് എഞ്ചിനീയര്‍ രഘുനാഥും ചേര്‍ന്ന് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

വര്‍ഷങ്ങളായി വയറിംഗിനും മറ്റും സാധിക്കാത്തതിനാല്‍ വൈദ്യുതി ഒരു സ്വപ്നം മാത്രമായിരുന്നു ഈ കുടുംബങ്ങള്‍ക്ക് എല്ലാം സൗജന്യമായിട്ടാണ് സംഘടന ചെയ്ത് കൊടുത്തിട്ടുള്ളത്. വൈദ്യുതി ഇല്ലാത്തതിന്റെ പേരില്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിക്കിടക്കുന്ന എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുന്നതിനുള്ള പദ്ധതിയും വയര്‍മാന്‍ അസോസിയേഷന്‍ നടപ്പാക്കിയിട്ടുണ്ട്.

പി സിഞ്ചു, പി ജംഷീര്‍, പി കബീര്‍, കെ എം റഫീഖ്, കെ ജാഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Next Story

RELATED STORIES

Share it