Latest News

കരാറില്‍ നിന്ന് പിന്മാറി: ഐഎസ്ആര്‍ഒ സ്വകാര്യ കമ്പനിക്ക് 120 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് കോടതി

കേസില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാ്ണ് വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് വാഷിംഗ്ടണ്‍ ഡിസ്ട്രിക്ട് കോടതിയില്‍ പരാതി നല്‍കിയത്.

കരാറില്‍ നിന്ന് പിന്മാറി: ഐഎസ്ആര്‍ഒ സ്വകാര്യ കമ്പനിക്ക് 120 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് യുഎസ് കോടതി
X

വാഷിംഗ്ടണ്‍: സാറ്റലൈറ്റ് കരാര്‍ റദ്ദാക്കിയതിന് ബെംഗളൂരു ആസ്ഥാനമായുള്ള ദേവാസ് മള്‍ട്ടിമീഡിയയ്ക്ക് 120 കോടി യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനോട് യുഎസ് കോടതി ആവശ്യപ്പെട്ടു.

2005 ജനുവരിയിലെ കരാര്‍ പ്രകാരം രണ്ട് ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കാനും വിക്ഷേപിക്കാനും പ്രവര്‍ത്തിപ്പിക്കാനും 70 മെഗാഹെര്‍ട്‌സ് എസ്-ബാന്‍ഡ് സ്‌പെക്ട്രം ദേവാസിന് ലഭ്യമാക്കാനും ആന്‍ട്രിക്‌സ് സമ്മതിച്ചു. ഇതുവഴി ഇന്ത്യയിലുടനീളം ഹൈബ്രിഡ് സാറ്റലൈറ്റ്, ടെറസ്ട്രിയല്‍ കമ്മ്യൂണിക്കേഷന്‍ സേവനങ്ങള്‍ നല്‍കാനായിരുന്നു ദേവദാസ് മള്‍ട്ടി മീഡിയയുടെ തീരുമാനം. എന്നാല്‍ 2011 ഫെബ്രുവരിയില്‍ ആന്‍ട്രിക്‌സ് ഈ കരാര്‍ അവസാനിപ്പിച്ചു. ഇതോടെ ഭീണമായ നഷ്ടം നേരിട്ട ദേവദാസ് മള്‍ട്ടിമീഡിയ സുപ്രീം കോടതി ഉള്‍പ്പടെ പല കോടതികളെയും സമീപിച്ചു.

കേസില്‍ പരിഹാരമാകാത്തതിനെ തുടര്‍ന്നാ്ണ് വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് വാഷിംഗ്ടണ്‍ ഡിസ്ട്രിക്ട് കോടതിയില്‍ പരാതി നല്‍കിയത്. ഒക്ടോബര്‍ 27 ലെ ഉത്തരവില്‍, സിയാറ്റിലിലെ വെസ്റ്റേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് വാഷിംഗ്ടണ്‍ ഡിസ്ട്രിക്ട് ജഡ്ജി ജഡ്ജി തോമസ് എസ് സില്ലി, ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ ദേവാസ് മള്‍ട്ടിമീഡിയ കോര്‍പ്പറേഷന് 562.5 ദശലക്ഷം ഡോളര്‍ നഷ്ടപരിഹാരവും അനുബന്ധ പലിശനിരക്കും മൊത്തം 120 കോടി യുഎസ് ഡോളര്‍ നല്‍കണമെന്ന് വിധിച്ചു. മൂന്ന് വ്യത്യസ്ത അന്താരാഷ്ട്ര ട്രൈബ്യൂണലുകളും ഒമ്പത് വ്യത്യസ്ത മദ്ധ്യസ്ഥരും ദേവാസ്-ആന്‍ട്രിക്‌സ് കരാര്‍ അവസാനിപ്പിക്കുന്നത് തെറ്റാണെന്ന് കണ്ടെത്തിയതായി യുഎസ് ജില്ലാ കോടതി വ്യക്തമാക്കി.

കേസില്‍ യുഎസ് കോടതി ഇടപെടുന്നതില്‍ അധികാരപരിധിയിലുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി 2018 നവംബറില്‍ ആന്‍ട്രിക്‌സ് കേസ് തള്ളണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഒരു വര്‍ഷത്തോളം കോടതി സ്റ്റേ ചെയ്തു. 2020 ഏപ്രില്‍ 15 നകം രണ്ട് കക്ഷികളോടും സംയുക്ത സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. ആന്‍ട്രിക്‌സ് അമേരിക്കയിലുടനീളം ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ ഈ കേസുകളില്‍ യുഎസ് കോടതിക്ക് അധികാരമുണ്ടെന്ന് ദേവാസ് വാദിച്ചു. ഇന്ത്യയുടെ പിഎസ്എല്‍വി റോക്കറ്റ് ഉപയോഗിച്ച് സാറ്റലൈറ്റ് വിക്ഷേപണ സേവനങ്ങള്‍ നല്‍കുന്നതിന് ആന്‍ട്രിക്‌സിന് സിയാറ്റില്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ് ഫ്‌ലൈറ്റ് ഇന്‍ഡസ്ട്രീസുമായി കരാറുണ്ട്.

വാഷിംഗ്ടണിലെ റെഡ്മണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ബിസി സിഗ്‌നല്‍സ് എല്‍എല്‍സി എന്നിവയ്ക്ക് സാറ്റലൈറ്റ് ഓപ്പറേറ്റര്‍മാര്‍ക്ക് ബഹിരാകാശ ആശയവിനിമയ സേവനങ്ങള്‍ നല്‍കുന്നതിനും ആന്‍ട്രിക്‌സ് കരാര്‍ ഏറ്റിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് ഐഎസ്ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സിനെതിരേ യുഎസ് കോടതിയില്‍ പരാതി സമര്‍പ്പിച്ചത്.

Next Story

RELATED STORIES

Share it