Latest News

തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനം; പ്രതി സെന്തില്‍കുമാര്‍ സ്റ്റേഷനില്‍ ഹാജരായി

തിരുവനന്തപുരത്ത് വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനം; പ്രതി സെന്തില്‍കുമാര്‍ സ്റ്റേഷനില്‍ ഹാജരായി
X

തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച കേസിലെ പ്രതി സെന്തില്‍കുമാര്‍ പോലിസ് സ്‌റ്റേഷനില്‍ ഹാജരായി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷനിലാണ് ഹാജരായത്. മര്‍ദ്ദനമേറ്റ ഡോക്ടര്‍ പ്രതി സെന്തില്‍ കുമാറിനെ തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഡോക്ടറെ ദേഹോപദ്രവം ചെയ്തു, ആശുപത്രി പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തി എന്നീ വകുപ്പുകള്‍ പ്രതിക്കെതിരേ ചുമത്തും.

ഇന്ന് വൈകീട്ടോടെ സെന്തില്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തും. മെഡിക്കല്‍ കോളജ് പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ മുന്നാകെ ഇന്ന് വൈകുന്നേരം അഞ്ചുമണിക്കകം ഹാജരാവാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. സെന്തില്‍കുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തില്‍ വിടണമെന്നും തിരുവനന്തപുരം ജില്ലാ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുന്‍കൂര്‍ ജാമ്യം തേടുന്നതിന്റെ ഭാഗമായാണ് സെന്തില്‍കുമാര്‍ കഴിഞ്ഞ ദിവസം കോടതിയെ സമീപിച്ചത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചയെയാണ് രോഗിയുടെ മരണവിവരം അറിയിച്ച വനിതാ ഡോക്ടറെ സെന്തില്‍കുമാര്‍ മര്‍ദ്ദിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ വനിതാ പിജി ഡോക്ടറുടെ വയറിലാണ് സെന്തില്‍കുമാര്‍ ചാടിച്ചവിട്ടിയത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരാതി നല്‍കിയിട്ടും പോലിസ് നടപടിയെടുത്തില്ലെന്നാരോപിച്ച് ഡോക്ടര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. പിജി ഡോക്ടര്‍മാര്‍ പണിമുടക്കും നടത്തി. ഡോക്ടര്‍മാരുടെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ച് അടക്കം സമരപരിപാടികളും നടന്നു.

Next Story

RELATED STORIES

Share it