Big stories

വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനം; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം

വനിതാ ഡോക്ടര്‍ക്ക് മര്‍ദ്ദനം; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് പിജി ഡോക്ടര്‍മാരുടെ സമരം
X

തിരുവനന്തപുരം: വനിതാ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഇന്ന് പിജി ഡോക്ടര്‍മാര്‍ പണിമുടക്കും. രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സമരം നടത്തുന്നത്. ഒപി, കിടത്തിച്ചികില്‍സ എന്നിവയെ സമരം ബാധിക്കും. അത്യാഹിത വിഭാഗം, ഐസിയു, ലേബര്‍ റൂം എന്നിവയെ സമരം ബാധിക്കില്ല. ആക്രമണത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.

ന്യൂറോ സര്‍ജറി വിഭാഗത്തിലെ റെസിഡന്റ് വനിതാ ഡോക്ടറെയാണ് രോഗിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചത്. രോഗി മരിച്ച വിവരം അറിയിച്ചപ്പോഴായിരുന്നു മര്‍ദ്ദനം. ഡോക്ടറുടെ പരാതിയില്‍ കൊല്ലം സ്വദേശി സെന്തില്‍ കുമാറിനെതിരേ മെഡിക്കല്‍ കോളജ് പോലിസ് കേസെടുത്തിരുന്നു.

സുരക്ഷാ ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും മറ്റുമെത്തിയാണ് ഡോക്ടറെ രക്ഷിച്ചത്. പരിക്കേറ്റ ഡോക്ടര്‍ ചികില്‍സയിലാണ്. ആക്രമണത്തില്‍ കടുത്ത പ്രതിഷേധത്തിലാണ് ഡോക്ടര്‍മാര്‍. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോക്ടര്‍മാരുടെ പ്രതിനിധിയോഗം വിളിച്ചു. ഡോക്ടര്‍മാര്‍ക്ക് നേരെ തുടര്‍ച്ചയായുണ്ടാവുന്ന അക്രമസംഭവം ചര്‍ച്ച ചെയ്യണമെന്നും ശക്തമായ നടപടി വേണമെന്നും മെഡിക്കല്‍ കോളജ് അധികൃതര്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it