Latest News

തിരുവനന്തപുരത്ത് യുവതി കൊല്ലപ്പെട്ട നിലയില്‍; പ്രതിക്കായി തിരച്ചില്‍

തിരുവനന്തപുരത്ത് യുവതി കൊല്ലപ്പെട്ട നിലയില്‍; പ്രതിക്കായി തിരച്ചില്‍
X

തിരുവനന്തപുരം: തിരുവനന്തപുരം കഠിനംകുളത്ത് യുവതി കുത്തേറ്റ് മരിച്ച നിലയില്‍. കായംകുളം സ്വദേശി ആതിരയെയാണ് രാവിലെ പതിനൊന്നരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് പുറത്തു പോയി തിരിച്ചെത്തിയപ്പോഴാണ് ആതിര രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. കഠിനംകുളം പാടിക്കവിളാകം ദേവി ക്ഷേത്രത്തിലെ പൂജാരിയാണ് ഭര്‍ത്താവ് രാജീവ്.

സംഭവം കൊലപാതകമാണെന്നാണ് പോലിസ് സംശയിക്കുന്നത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സംശയം. കൊലക്കുശേഷം യുവാവ് രക്ഷപ്പെട്ടത് ആതിരയുടെ സ്‌കൂട്ടറുമായാണെന്ന് പോലിസ് പറഞ്ഞു.

യുവാവ് രണ്ടുദിവസം മുമ്പ് സ്ഥലത്ത് എത്തിയിരുന്നതായി സൂചനയുണ്ട്. വീടിന്റെ മതില്‍ ചാടിയാണ് ഇയാല്‍ വീട്ടിനുള്ളിലേക്ക് കയറിയത്. രാവിലെ എട്ടരക്ക് മകനെ സ്‌കൂളില്‍ പറഞ്ഞയച്ചപ്പോള്‍ ആതിര വീട്ടില്‍ ഉണ്ടായിരുന്നെന്ന് സമീപവാസികള്‍ പറയുന്നു. ഇന്‍സ്റ്റഗ്രാം വഴിയാണ് ആതിര ഇയാളുമായി സൗഹൃദത്തിലാകുന്നത്. പോലിസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.

Next Story

RELATED STORIES

Share it