Latest News

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു

മേപ്പാടി കുന്നപറ്റ സ്വദേശി പാര്‍വതി പരശുരാമനാണ് മരിച്ചത്.

കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു
X

മേപ്പാടി: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു. മേപ്പാടി കുന്നപറ്റ സ്വദേശി പാര്‍വതി പരശുരാമനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയോടെയാണ് മരണം.

ദിവസങ്ങള്‍ക്ക് മുമ്പ് ചെമ്പ്ര എസ്‌റ്റേറ്റില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങുന്ന വഴി കൂട്ടമുണ്ടക്ക് സമീപം വെച്ചാണ് പാര്‍വതിയെ കാട്ടാന ആക്രമിച്ചത്. തുടര്‍ന്ന് ആദ്യം വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it