Latest News

മകളെ കൊലപ്പെടുത്താന്‍ 50,000 രൂപയുടെ കൊട്ടേഷന്‍; ഒഡീഷയില്‍ മാതാവ് അറസ്റ്റില്‍

മകളെ കൊലപ്പെടുത്താന്‍ 50,000 രൂപയുടെ കൊട്ടേഷന്‍; ഒഡീഷയില്‍ മാതാവ് അറസ്റ്റില്‍
X

ഭുവനേശ്വര്‍: മകളെ കൊല്ലാനായി 50000 രൂപ കൊട്ടേഷന്‍ നല്‍കിയ 58കാരി അറസ്റ്റില്‍. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. സുകുരി എന്ന് പേരുള്ള മാതാവ് 38കാരിയായ മകളെ കൊലപ്പെടുത്താന്‍ മൂന്നു പേര്‍ക്കാണ് കൊട്ടേഷന്‍ നല്‍കിയത്. പ്രമോദ് ജെന(32) എന്നയാള്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമാണ് ക്വട്ടേഷന്‍ കൊടുത്തത്. പ്രമോദിനെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു.

മകള്‍ ഷിബാനി നായകിനെ കൊല്ലാനായിരുന്നു കൊട്ടേഷന്‍. ജനുവരി 12നാണ് മകളുടെ മൃതദേഹം നാഗ്രാം ഗ്രാമത്തിലെ പാലത്തിനടിയില്‍ നിന്ന് കണ്ടെത്തിയത്. മൃതദേഹത്തില്‍ നിറയെ മുറിവുകളുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സ്വന്തം അമ്മയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് കണ്ടെത്തിയത്.വ്യാജമദ്യ വിതരണമായിരുന്നു ഷിബാനിയുടെ പ്രധാന തൊഴില്‍. മകളെ അനധികൃത മദ്യവില്‍പ്പനയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍

സുകുരി ഒരുപാട് ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വിഷയവുമായി ബന്ധപ്പെട്ട് മാതാവും മകളും തമ്മില്‍ എപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നു. പ്രശ്‌നം വഷളായതോടെയാണ് മകളെ കൊലപ്പെടുത്താന്‍ മാതാവ് തീരുമാനിച്ചത്. അതിനായി കൊട്ടേഷന്‍ക്കാര്‍ക്ക് മകളെ കൊല്ലാനായി ആദ്യം എട്ടായിരം രൂപ അഡ്വാന്‍സായി നല്‍കിയിരുന്നു.




Next Story

RELATED STORIES

Share it