- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ ശാക്തീകരണം; സൗദിയില്‍ വനിതകളുടെ ഉടമസ്ഥതയിലുള്ളത് ഒന്നേമുക്കാല്‍ ലക്ഷം വ്യാപാര സ്ഥാപനങ്ങള്‍
രാജ്യത്തെ ബാങ്കുകളില്‍ വനിതകള്‍ക്ക് പതിനായിരം കോടി റിയാലിന്റെ നിക്ഷേപങ്ങളുണ്ട്.
റിയാദ്: വനിതാ ശാക്തീകരണ നടപടികളെ തുടര്‍ന്ന് സൗദിയില്‍ വനിതകളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. നിലവില്‍ 1,74,000 വ്യാപാര സ്ഥാപനങ്ങളാണ് വനിതകളുടെ ഉടമസ്ഥതയിലുള്ളത്. ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് റിപോര്‍ട്ട് ആണഅ ഇക്കാര്യം വ്യക്തമാക്കിയത്.
2016ല്‍ വിഷന്‍ 2030 പദ്ധതി പ്രഖ്യാപിച്ച ശേഷം സ്ത്രീശാക്തീകരണ മേഖലയില്‍ നിരവധി സുപ്രധാന ചുവടുവെപ്പുകളും പരിഷ്‌കരണങ്ങളും സൗദി അറേബ്യ നടത്തിയിട്ടുണ്ട്. ഇതിലൂടെ പ്രതിബന്ധങ്ങളേതുമില്ലാതെ ബിസിനസ് നടത്താന്‍ വനിതകള്‍ക്ക് അവസരമൊരുങ്ങി. ഡ്രൈവിംഗ് അനുമതിയും സ്ത്രീകള്‍ക്ക് ലഭിച്ചു. വ്യവസായ നഗരങ്ങളില്‍ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 17,000 ആയി ഉയര്‍ന്നിട്ടുണ്ട്. ഇന്‍ഡസ്ട്രിയല്‍ സിറ്റികളില്‍ നാലു ലക്ഷത്തിലേറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. രാജ്യത്തെ ബാങ്കുകളില്‍ വനിതകള്‍ക്ക് പതിനായിരം കോടി റിയാലിന്റെ നിക്ഷേപങ്ങളുണ്ട്. വനിതകള്‍ക്കു മുന്നില്‍ കൂടുതല്‍ തൊഴില്‍ മേഖലകള്‍ തുറന്നതോടെ സ്വദേശി വനിതികള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 34 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറഞ്ഞു.
വനിതാ ശാക്തീകരണത്തിന് ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളുമായും ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് തന്ത്രപരമായ പങ്കാളിത്തം സ്ഥാപിച്ചിട്ടുണ്ട്. ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡുകളിലും വിവിധ ബിസിനസ് മേഖലകളെ പ്രതിനിധീകരിക്കുന്ന ദേശീയ കമ്മിറ്റികളിലും ബിസിനസ് കൗണ്‍സിലുകളിലും വനിതകള്‍ക്ക് അംഗത്വം ഉറപ്പാക്കല്‍, സാമ്പത്തിക മേഖലകളില്‍ സ്ത്രീശാക്തീകരണത്തിന് സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിക്കല്‍, വനിതാ ഏകോപന സമിതിക്ക് പിന്തുണ നല്‍കല്‍, വനിതാ വ്യവസായി സമ്മേളനം സംഘടിപ്പിക്കല്‍, സൗദി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡുകളില്‍ വനിതാ സാന്നിധ്യം ഉറപ്പു വരുത്തുന്നതിന് പിന്തുണ നല്‍കല്‍ തുടങ്ങി സ്ത്രീശാക്തീകരണത്തിന് വ്യത്യസ്ത തലങ്ങളില്‍ ഫെഡറേഷന്‍ പ്രവര്‍ത്തിക്കുന്നു.
സൗദിയിലെ വിവിധ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡുകളില്‍ മൂന്നു വനിതാ അംഗങ്ങളാണ് നിലവിലുള്ളത്. വിവിധ ബിസിനസ് മേഖലകളെ പ്രതിനിധീകരിക്കുന്ന ദേശീയ കമ്മിറ്റികളുടെ പ്രസിഡന്റുമാരില്‍ 11 ശതമാനവും വനിതകളാണ്.
RELATED STORIES
സന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMT