Latest News

ഗവര്‍ണറുടെ പ്രയോഗങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തത്; മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച ഗവര്‍ണര്‍ക്കെതിരേ മമതാ ബാനര്‍ജി

ഗവര്‍ണറുടെ പ്രയോഗങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തത്; മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച ഗവര്‍ണര്‍ക്കെതിരേ മമതാ ബാനര്‍ജി
X

കൊല്‍ക്കൊത്ത: തനിക്കെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറിനെതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഒരു തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക്കെതിരേ ഗവര്‍ണര്‍ ഉപയോഗിച്ച വാക്കുകള്‍ ഭരണഘടന നിലവില്‍ വന്നശേഷം കേട്ടുകേള്‍വിയില്ലാത്തതാണെന്നും മമത കുറ്റപ്പെടുത്തി.

''തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിക്കെതിരേ നിങ്ങള്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഇന്ത്യയുടെ രാഷ്ട്രീയ, ഭരണഘടനാ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. നിങ്ങള്‍ നടത്തുന്ന ആദ്യത്തെ പൊട്ടിത്തെറിയല്ല ഇത്, നേരത്തെയും ചെയ്തിട്ടുണ്ട്''- മമതാ ബാനര്‍ജി പറഞ്ഞു.

കൊവിഡ് 19മായി ബന്ധപ്പെട്ട വിവരങ്ങള്‍ മമത മറച്ചുവയ്ക്കുകയാണെന്നും ശരിയായ കണക്കുമായി രംഗത്തുവരാനും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ മമതയോട് ആവശ്യപ്പെട്ടു. മമത രാജ്യത്തിനകത്തത് ഒരു രാജ്യമുണ്ടാക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ഈ സമയത്ത് രാഷ്ട്രീയമല്ല നോക്കേണ്ടതെന്നും ഇത് പ്രതിസന്ധി സമയമാണെന്നും അദ്ദേഹം മമതയെ കുറ്റപ്പെടുത്തി.

''മമത രാഷ്ട്രത്തിനുള്ളിലെ രാഷ്ട്രമെന്നാണ് സ്വയം കരുതിയിരിക്കുന്നത്. എല്ലാം രാഷ്ട്രീയത്തിലൂടെ നോക്കിക്കാണരുത്. അങ്ങനെയെങ്കില്‍ പോസിറ്റീസ് ഫലങ്ങള്‍ ഉണ്ടാവുകയില്ല. ഈ സമയത്തെങ്കിലും കക്ഷിരാഷ്ട്രീയം നോക്കരുതെന്ന് ഞാന്‍ അപേക്ഷിക്കുന്നു''- ഗവര്‍ണര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it