Latest News

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു

റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു
X

തിരുവനന്തപുരം: ഫെബ്രുവരി ഒന്ന് മുതല്‍ 28 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ റേഷന്‍കടകളുടെ പ്രവര്‍ത്തന സമയം ക്രമീകരിച്ചു. തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് മുതല്‍ 4 വരെയും 13 മുതല്‍ 17 വരെയും 27, 28 തിയ്യതികളിലും രാവിലെ 8 മുതല്‍ ഒരുമണിവരെ പ്രവര്‍ത്തിക്കും. ഈ ജില്ലകളില്‍ ഫെബ്രുവരി 6 മുതല്‍ 11 വരെയും 20 മുതല്‍ 25 വരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെയും പ്രവര്‍ത്തിക്കും.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഫെബ്രുവരി 6 മുതല്‍ 11 വരെയും ഫെബ്രുവരി 20 മുതല്‍ 25 വരെയും രാവിലെ 8 മുതല്‍ ഒരുമണിവരെ പ്രവര്‍ത്തിക്കും. ഇന്ന് മുതല്‍ (ഫെബ്രു. 1) 4 വരെയും 13 മുതല്‍ 17 വരെയും ഫെബ്രുവരി 27, 28 തിയ്യതികളിലും ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 വരെയും പ്രവര്‍ത്തിക്കും. ഫെബ്രുവരിയില്‍ നീല കാര്‍ഡ് ഉടമകള്‍ക്ക് ഒരു അംഗത്തിന് രണ്ടുകിലോ അരി വീതവും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി വീതവും ലഭ്യമാക്കുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.

Next Story

RELATED STORIES

Share it