Football

ലോകകപ്പ് യോഗ്യത; ഇരട്ട ഗോളുമായി മെസ്സി; കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന

ലോകകപ്പ് യോഗ്യത; ഇരട്ട ഗോളുമായി മെസ്സി; കുതിപ്പ് തുടര്‍ന്ന് അര്‍ജന്റീന
X

ലിമാ: ലോകകപ്പ് യോഗ്യത റൗണ്ടില്‍ അര്‍ജന്റീനയ്ക്ക് തുടര്‍ച്ചയായ നാലാം വിജയം. ഇന്ന് പെറുവില്‍ ചെന്ന് പെറുവിനെ നേരിട്ട അര്‍ജന്റീന എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആണ് വിജയിച്ചത്. 2 ഗോളും നേടിയ ലയണല്‍ മെസ്സി ഇന്നും അര്‍ജന്റീനയുടെ ഹീറോ ആയി. ലോകകപ്പിനു ശേഷം ഒരു ഗോള്‍ പോലും വഴങ്ങിയില്ല എന്ന റെക്കോര്‍ഡും അര്‍ജന്റീന ഇന്ന് തുടര്‍ന്നു. അര്‍ജന്റീനയുടെ തുടര്‍ച്ചയായ എട്ടാമത്തെ ക്ലീന്‍ ഷീറ്റ് ആണ് ഇത്.

ഇന്ന് മെസ്സി ആദ്യ ഇലവനിലേക്ക് തിരികെയെത്തിയത് കൊണ്ട് തന്നെ അര്‍ജന്റീനക്ക് കാര്യങ്ങള്‍ എളുപ്പമായി. 32ആം മിനുട്ടില്‍ ആയിരുന്നു ലയണല്‍ മെസ്സിയുടെ ആദ്യ ഗോള്‍. മെസ്സി തന്നെ തുടങ്ങി വെച്ച ആക്രമണ നീക്കം നികോ ഗോണ്‍സാലസിലൂടെ പെനാള്‍ട്ടി ബോക്‌സില്‍ വെച്ച് വീണ്ടും മെസ്സിയില്‍ എത്തി. മെസ്സിയുടെ ഫസ്റ്റ് ടച്ച് ഫിനിഷ് വലയിലും എത്തി.

തുടര്‍ന്ന് 42ആം മിനുട്ടില്‍ മെസ്സി വീണ്ടും ഗോള്‍ നേടി. ഇത്തവണ എന്‍സോ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു മെസ്സിയുടെ ഗോള്‍. ആദ്യ പകുതി അര്‍ജന്റീന 2-0 എന്ന നിലയില്‍ അവസാനിപ്പിച്ചു. രണ്ടാം പകുതിയില്‍ മെസ്സി ഒരു തവണ കൂടെ വല കണ്ടെത്തി എങ്കിലും വാര്‍ ആ ഗോള്‍ നിഷേധിച്ചു.ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇതുവരെ നാലു മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ 12 പോയിന്റുമായി അര്‍ജന്റീന ഒന്നാമത് നില്‍ക്കുകയാണ്.





Next Story

RELATED STORIES

Share it