Latest News

ഒമിക്രോണിന്റെ ഉപവകഭേദം അസാധാരണ പ്രസരണശേഷിയുള്ളതെന്ന് ലോകാരോഗ്യസംഘടന

ഒമിക്രോണിന്റെ ഉപവകഭേദം അസാധാരണ പ്രസരണശേഷിയുള്ളതെന്ന് ലോകാരോഗ്യസംഘടന
X

ജനീവ; ഒമിക്രോണിന്റെ ഉപവഭേദമായ കൊറോണ വകഭേദം അതീവ പ്രസരണശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപോര്‍ട്ട്. ഇതുവരെ 57 രാജ്യങ്ങളിലാണ് ഒമിക്രോണിന്റെ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളത്.

വേഗത്തില്‍ പ്രസരിക്കുന്നതും വേഗത്തില്‍ മ്യൂട്ടേഷന് വിധേയമാവുന്നതുമായ വകഭേദമാണ് ഇത്. പത്ത് ആഴ്ച മുമ്പ് ആഫ്രിക്കയില്‍ കണ്ടെത്തിയ ഇത് താമസിയാതെ ലോകത്ത് ഏറ്റവും കൂടുതല്‍ പ്രസരിക്കുന്ന വകഭേദമായേക്കാനും സാധ്യത കാണുന്നുണ്ടെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ആഴ്ചകളില്‍ ലോകത്ത് തിരിച്ചറിഞ്ഞ കൊറോണ വകഭേദങ്ങളില്‍ 93 ശതമാനവും ഒമിക്രോണിന്റെ ഉപവകഭേദമായ ബിഎ.1, ബിഎ1.1, ബിഎ.2, ബിഎ.3 എന്നിവയാണ്.

ഇതില്‍ ബിഎ.1, ബിഎ1.1 എന്നിവയാണ് കണ്ടെത്തിയവയില്‍ ഭൂരിഭാഗവും.

അതേസമയം ബിഎ.2 വിന്റെ സാന്നിധ്യം വര്‍ധിച്ചുവരികയാണ്. ഇതിന്റെ ചില ഉപവകഭേദങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം ഒമിക്രോണ്‍ ഉപവകഭേദങ്ങളെക്കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ധാരണയില്‍ ഇപ്പോഴും ചില പരിമിതികളുണ്ട്. അവയുടെ വ്യാപനശേഷിയും വാക്‌സിനോടുള്ള പ്രതകരണവും ഒക്കെ പരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.

ഒമിക്രോണിനേക്കാള്‍ കൂടുതല്‍ മാരകമാണ് ബിഎ.2 എന്നും ചില പഠനങ്ങളില്‍ പറയുന്നു.

ബിഎ.1നേക്കാള്‍ വേഗത്തിലാണ് ബിഎ.2 പ്രസരിക്കുന്നത്.

കൊവിഡ് ഇപ്പോഴും ലോകത്തെ ഏറ്റവും അപകടം നിറഞ്ഞ അസുഖമായി അവശേഷിക്കുകയാണെന്നും അത് പിടികൂടാതെയിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സംഘടനയുടെ കുറിപ്പില്‍ പറയുന്നു.

Next Story

RELATED STORIES

Share it