- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജൂലൈ 24ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ്
ദുബയ്: ദുബയ്, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗ്ലോബല്‍ ബിസിനസ് മീറ്റ് സംഘടിപ്പിക്കുന്നു. 24 ജൂലൈ ശനിയാഴ്ച യു.എ.ഇ. സമയം വൈകുന്നേരം 5ന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ലുലൂ ഗ്രൂപ്പ് ചെയര്‍മാനും ആഗോള ബിസിനസ് പ്രമുഖനുമായ പത്മശ്രീ. എം എ യൂസഫലി മുഖ്യപ്രഭാഷണം നടത്തും. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ആഗോള ബിസിനസ് സാധ്യതകള്‍, ഇന്ത്യയിലെ നിക്ഷേപക സാധ്യതകള്‍, പുതു സംരംഭകര്‍ക്കുള്ള സാധ്യതകളും പ്രതിസന്ധികളും തുടങ്ങി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ മോഡറേറ്ററായിരിക്കും. ഗ്ലോബല്‍ നേതാക്കളായ ചെയര്‍മാന്‍ ജോണി കുരുവിള, പ്രസിഡന്റ് ടി പി വിജയന്‍, സെക്രട്ടറി ജനറല്‍ പോള്‍ പാറപ്പള്ളില്‍, ട്രഷറര്‍ ജയിംസ് കുടല്‍, വി.പി അഡ്മിന്‍ സി യു മത്തായി, വി.പി. ഓര്‍ഗനൈസര്‍ ബേബി സോമതീരം, വൈസ് ചെയര്‍മാന്‍ രാജീവ് നായര്‍, ബിസിനസ്സ് ഫോറം ചെയര്‍മാന്‍ ഷാജി ബേബി ജോണ്‍, കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്ക്‌ഫോറം ചെയര്‍മാന്‍ മോഹന്‍ നായര്‍, മുന്‍ ചെയര്‍മാന്‍ ഡോ. എ വി അനൂപ് എന്നിവര്‍ ബിസിനസ്സ് മീറ്റില്‍ നേതൃത്വം നല്‍കുമെന്ന് മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ കേരളത്തില്‍ നിലനില്‍ക്കുന്ന ബിസിനസ്സ് സാഹചര്യങ്ങളായിരിക്കും മീറ്റിലെ പ്രധാന ചര്‍ച്ചാവിഷയം ഒപ്പം വ്യവസായ നിക്ഷേപ സൗഹൃദ അന്തരീക്ഷം കേരളത്തില്‍ സൃഷ്ട്ടിക്കുന്നതിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ബിസ്സിനസ് ഫോറവും കോര്‍പ്പറേറ്റ് നെറ്റ് വര്‍ക്ക് ഫോറവും സംയുക്തമായി നടത്തുന്ന 'ഐകോണിക് ഇന്‍സൈറ്റ്' എന്ന പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിക്കും. ആഗോളതലത്തിലെ പ്രമുഖ മലയാളി അസോസിയേഷനുകള്‍ ഇതിനകം തന്നെ ഈ പരിപാടിക്ക് പൂര്‍ണ്ണ പിന്തുണയും പ്രഖ്യാപിക്കുകയുണ്ടായി.
മിഡില്‍ ഈസ്റ്റ് ചുമതലയുള്ള ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ചാള്‍സ് പോള്‍ ,മിഡില്‍ ഇസ്റ്റ് ചെയര്‍മാന്‍ പി കെ വിജയന്‍, വി.പി അഡ്മിന്‍ വിനേഷ് മോഹന്‍, ജനല്‍ സെക്രട്ടറി സന്തോഷ് കേട്ടേത്ത്, ട്രഷറര്‍ രാജീവ്, സെക്രട്ടറി സി.എ.ബിജു, ബിസിനസ്സ് ഫോറം വി.പി. കെ.പി.വിജയന്‍, വി.പി.ഓര്‍ഗനൈസേഷന്‍ ജയന്‍ വടക്കേവീട്ടില്‍, അബ്ദുല്‍ അസീസ് മാട്ടുവയില്‍ എന്നിവരാണ് മിഡിലീസ്റ്റ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് മിഡില്‍ ഈസ്റ്റ് മീഡിയ ചെയര്‍മാന്‍ വി.എസ്.ബിജുകുമാര്‍ അറിയിച്ചു.
RELATED STORIES
എസ്ഡിപിഐ ജില്ലാതല നേതൃത്വ പരിശീലനം സംഘടിപ്പിച്ചു
16 Nov 2024 5:34 PM GMTലെബനാനില്‍ ചോരതുപ്പി ഇസ്രായേലിന്റെ ഗോലാനികള്‍
16 Nov 2024 5:17 PM GMTതെലുങ്കര്‍ക്കെതിരെ അശ്ലീല-വംശീയ പരാമര്‍ശം: നടി കസ്തൂരി അറസ്റ്റില്‍;...
16 Nov 2024 5:13 PM GMTപരപ്പനങ്ങാടിയില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍
16 Nov 2024 4:46 PM GMTസാംസ്കാരിക ചത്വരത്തിന് പണം ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് നഗരസഭ...
16 Nov 2024 4:44 PM GMTമോഷണക്കേസ് പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു; ഇയാള്‍...
16 Nov 2024 4:07 PM GMT