- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ആശങ്ക: ലോകത്ത് രോഗബാധിതരുടെ എണ്ണം 89 ലക്ഷം കടന്നു; മരണം 4.66 ലക്ഷം
37.06 ലക്ഷം ആളുകളാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത് . ഇതില്‍ 54,480 പേരുടെ നില ഗുരുതരമാണ്.
വാഷിങ്ടന്‍: കഴിഞ്ഞ 24 മണിക്കൂറില്‍ ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,412 ആയി. പുതിയതായി 1.54 ലക്ഷം പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ 214 രാജ്യങ്ങളിലായി 89.05 ലക്ഷം ആളുകളാണ് രോഗബാധിതരായത്. ഇതില്‍ 4.66 ലക്ഷം പേര്‍ ഇതുവരെ മരിച്ചു. രോഗമുക്തി നേടിയത് 47.32 ലക്ഷം പേരാണ്. 37.06 ലക്ഷം ആളുകളാണ് നിലവില്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത് . ഇതില്‍ 54,480 പേരുടെ നില ഗുരുതരമാണ്. ഇന്നലെ ഏറ്റവുമധികം മരണം നടന്നത് ബ്രസീല്‍, അമേരിക്ക, മെക്സിക്കോ, ഇന്ത്യ എന്നി രാജ്യങ്ങളിലാണ്. ബ്രസീലില്‍ 968 പേരും മെക്സിക്കോയില്‍ 647 പേരും അമേരിക്കയില്‍ 572 പേരും ഇന്ത്യയില്‍ 307 പേരുമാണ് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത്.
ബ്രസീലിലും മെക്സിക്കോയിലും ഓരോ ദിവസവും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും മരണസംഖ്യ ഉയരുന്നതും ആശങ്ക പടര്‍ത്തുന്നുണ്ട്. ബ്രസീലില്‍ ഇന്നലെ 31,571 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ ആകെ രോഗബാധിതര്‍ 10.70 ലക്ഷമായി. മരണമടഞ്ഞവരുടെ എണ്ണം 50,058 ആയി ഉയര്‍ന്നു. 1.70 ലക്ഷം പേര്‍ക്ക് രോഗംബാധിച്ച മെക്സിക്കോയില്‍ ആകെ മരണം 20,394 ആയി. ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളും മരണങ്ങളും റിപോര്‍ട്ട് ചെയ്ത അമേരിക്കയില്‍ ഇന്നലെ മാത്രം 32,627 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 23.29 ലക്ഷം പേരിലാണ് ഇതുവരെ കൊവിഡ് കണ്ടെത്തിയത്. ഇതില്‍ 1.21 ലക്ഷം ആളുകള്‍ മരിച്ചു. റഷ്യയില്‍ മരണം 8000 കടന്നു. രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുന്നു. കൊവിഡ് ബാധിതരില്‍ നാലാമതുള്ള ഇന്ത്യയില്‍ രോഗബാധിതര്‍ നാല് ലക്ഷം കടന്നു. 13000ത്തിലേറെ പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. പെറുവിലും വൈറസ് വ്യാപിക്കുകയാണ്. രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. അതേസമയം ബ്രിട്ടണിലും സ്പെയ്നിലും ഇറ്റലിയിലും ജര്‍മനിയിലും പുതിയ രോഗികള്‍ കുറവാണ് .
അതേസമയം ന്യൂയോര്‍ക്കില്‍ നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍ നടപ്പിലാക്കും. ഓഫിസുകള്‍ തുറക്കാനും കടകളില്‍ പോയി സാധനങ്ങള്‍ വാങ്ങാനും ഈ ഘട്ടത്തില്‍ അനുമതിയുണ്ട്. ഇതോടെ 3 ലക്ഷം ആളുകള്‍ കൂടി ജോലിയില്‍ തിരികെ പ്രവേശിക്കും. അതിനിടെ സ്‌പെയിന്‍ ആരോഗ്യ അടിയന്തരാവസ്ഥ പിന്‍വലിച്ചു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് സ്‌പെയിന്‍ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്.
RELATED STORIES
ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഒരു കോടി...
15 Jan 2025 1:06 PM GMTവയോധികന് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
15 Jan 2025 12:57 PM GMT'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍
15 Jan 2025 12:20 PM GMTജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന്...
15 Jan 2025 12:08 PM GMTനിലമ്പൂരില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താല്‍; കാട്ടാന ആക്രമണത്തില്‍ ആദിവാസി...
15 Jan 2025 11:53 AM GMT''അച്ചന്റേത് സമാധിയാണ്; ഹിന്ദുത്വത്തെ വ്രണപ്പെടുത്തരുത്''-മകന്
15 Jan 2025 11:35 AM GMT