Latest News

' സ്വയം വിരമിക്കലോ സ്ഥലംമാറ്റമോ തിരഞ്ഞെടുക്കാം'; അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കുന്ന പ്രമേയം പാസാക്കി തിരുപ്പതി ക്ഷേത്രം

പുതിയതായി രൂപീകരിച്ച തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്റേതാണ് നടപടി

 സ്വയം വിരമിക്കലോ സ്ഥലംമാറ്റമോ തിരഞ്ഞെടുക്കാം; അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കുന്ന പ്രമേയം പാസാക്കി തിരുപ്പതി ക്ഷേത്രം
X

അമരാവതി: അഹിന്ദുക്കളായ ജീവനക്കാരെ ഒഴിവാക്കാനുള്ള പ്രമേയം പാസാക്കി തിരുപ്പതി ക്ഷേത്രം. പുതിയതായി രൂപീകരിച്ച തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റിന്റേതാണ് നടപടി. അഹിന്ദുക്കളായ ജീവനക്കാര്‍ സ്വയം വിരമിക്കല്‍ തിരഞ്ഞെടുക്കുകയോ സര്‍ക്കാരിന് കീഴിലെ മറ്റ് വകുപ്പുകളിലേക്ക് സ്ഥലം മാറ്റം സ്വീകരിക്കുകയോ ചെയ്യണം എന്നതാണ് പ്രമേയം. ഏകദേശം 7000 സ്ഥിര ജീവനക്കാര്‍ ക്ഷേത്രത്തിലുണ്ടെന്നാണ് കണക്കുകള്‍. ഇതില്‍ 300 പേരെയെങ്കിലും പുതിയ നടപടി ബാധിക്കുമെന്നാണ് റിപോര്‍ട്ട്. സ്ഥിര ജീവനക്കാര്‍ക്ക് പുറമെ 14000ത്തില്‍ അധികം താത്കാലിക ജീവനകാരും തിരുമല തിരുപ്പുതി ദേവസ്ഥാവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.

അഹിന്ദുക്കളായ ജീവനക്കാര്‍ സ്വയം വിരമിക്കല്‍ പദ്ധതി മുന്നോട്ട് വയ്ക്കാനുള്ള തീരുമാനം ടിടിഡി (തിരുമല തിരുപ്പതി ദേവസ്ഥാനം ട്രസ്റ്റ്) ചെയര്‍മാന്‍ ബി ആര്‍ നായിഡു സ്ഥിരീകരിച്ചു. എന്നാല്‍ ഹിന്ദു ഇതര ജീവനക്കാരുടെ കൃത്യമായ എണ്ണം വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിേപാര്‍ട്ട് ചെയ്യുന്നു. ഹിന്ദുക്കള്‍ മാത്രമേ ക്ഷേത്രം കൈകാര്യം ചെയ്യാവൂ എന്ന നിലപാടുള്ള വ്യക്തിയാണ് ബി ആര്‍ നായിഡു. മതപരമോ വിഭാഗമോ ആയ സ്വഭാവമുള്ള സ്ഥാപനങ്ങള്‍ക്ക് അവരുടെ സ്വന്തം മതത്തില്‍പ്പെട്ടവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 16(5) പ്രകാരം ടിടിഡി തീരുമാനം നിലനില്‍ക്കുമെന്നാണ് ഭരണസമിതിയുടെ വാദം.

Next Story

RELATED STORIES

Share it